എഴുകോൺ > കൊല്ലം നെടുമൺകാവ് വാക്കനാട് കൽച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു. കരിക്കോട് ടികെഎം എൻജിനിയറിങ് കോളേജ് നാലാം വർഷ വിദ്യാർഥികളായ കാഞ്ഞങ്ങാട് സ്വദേശി അർജുൻ (21), കണ്ണൂർ സ്വദേശി റിസാൻ (21) എന്നിവരാണ് മരിച്ചത്.