ന്യൂഡൽഹി
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ ഔദ്യോഗിക കാലാവധി കേന്ദ്രസർക്കാർ നീട്ടി. ഡിസംബർ 10 മുതൽ മൂന്ന് വർഷത്തേക്കാണ് നീട്ടിയത്. 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് 2015–-17ൽ കേന്ദ്രസാമ്പത്തികകാര്യ സെക്രട്ടറിയായിരുന്നു. നോട്ട് നിരോധനം നടപ്പാക്കുന്നതിനു മേൽനോട്ടം വഹിച്ചത് ഇദ്ദേഹമാണ്.
മോദിസർക്കാർ വന്നശേഷം, റിസർവ് ബാങ്ക് ഗവർണർമാരായിരുന്ന രഘുറാം രാജൻ, ഊർജിത് പട്ടേൽ എന്നിവർക്ക് കാലാവധി നീട്ടി നൽകിയിരുന്നില്ല.