ആഗോള ടെക് കമ്പനിയായ ഗൂഗിൾ അവരുടെ സ്മാർട്ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ തലമുറക്കാരായ ഗൂഗിൾ പിക്സൽ 6 , പിക്സൽ 6 പ്രോ എന്നീ മോഡലുകൾ ഒക്‍ടോബർ 19 ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. പഴയ തലമുറ പിക്സൽ ഫോണുകളെ അപേക്ഷിച്ച് മികവുറ്റ പുതിയ രൂപകല്പനയിലാണ് പിക്സൽ ഫോണുകൾ എത്തിയിരിക്കുന്നത്.
ഗൂഗിൾ തന്നെ വികസിപ്പിച്ച ടെൻസർ എന്ന പുതിയ പ്രൊസസർ ചിപ്പാണ് ഈ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിൾ പതിവായി ഉപയോഗിച്ച് വന്നിരുന്ന സ്നാപ്ഡ്രാഗൺ പ്രൊസസറുകളെ ഒഴിവാക്കിയാണ് സ്വന്തമായി വികസിപ്പിച്ച പുതിയ ടെൻസർ ചിപ്പ് ഉപയോഗിക്കാൻ തുടങ്ങിയത്. ഗൂഗിൾ ടെൻസർ ചിപ്പ് ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ( Qualcom Snapdragon 888), സാംസങ്ങിന്റെ എക്സിനോസ് 2100( Samsung Exynos 2100 ), വാവേയ് ഹൈസിലിക്കൺ കിരിൻ 9000 ( Huawei HiSilicon Kirin 9000 ) ചിപ്സെറ്റുകൾ എന്നിവയേക്കാൾ മികച്ചതാണെന്നാണ് ബെഞ്ച്മാർക്ക് സ്കോറുകളുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും പുതുതായി വരുന്ന റിപ്പോർട്ടുകൾ.
ത്രിഡി മാർക്ക് വൈഡ്ലൈഫ്, വൈൽഡ് ലൈഫ് എക്സ്ട്രീം, വൈൽഡ് ലൈഫ് സ്ട്രെസ് എന്നീ സേവനങ്ങളിലാണ് ബെഞ്ച്മാർക്കിങ് സംഘടിപ്പിക്കപ്പെട്ടത്. ഈ കണക്കുകൾ ഒരു റെഡ്ഡിറ്റ് യൂസറാണ് പങ്കുവെച്ചത്.
ഗൂഗിൾ പിക്സൽ 6
ഗൂഗിൾ പിക്സൽ 6 ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓഎസ് പതിപ്പായ ആൻഡ്രോയിഡ് 12 ( ആൻഡ്രോയിഡ് 12 ) ലാണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം (നാനോ+ഇ സിം), 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080×2,400 പിക്സൽസ്) ഒഎൽഇഡി ഡിസ്പ്ലേക്ക് 20:9 വീക്ഷണാനുപാതവും 441ppi പിക്സൽ സാന്ദ്രതയും ഉണ്ട്. ഒപ്പം 90 ഹെർട്സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് പരിരക്ഷയും ഗൂഗിൾ നൽകിയിരിക്കുന്നു. 8ജിബി എൽപിഡിഡിആർ5 റാമിനൊപ്പം ഗൂഗിളിന്റെ ടെൻസർ പ്രോസസ്സർ ആണ് ഫോണിന് കരുത്ത് പകരുന്നത്.
എഫ്/1.85 വൈഡ് ആംഗിൾ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, ലേസർ ഡിറ്റക്റ്റ് ഓട്ടോഫോക്കസ് (LDAF), ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) മുതലായവ ഉൾപ്പെടുത്തി റിയർ ക്യാമറ സജ്ജീകരിച്ചരിക്കുന്നു. കൂടാതെ, എഫ്/2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഫോണിന് കൂടുതൽ കരുത്തേകുന്നു.
128ജിബി , 256ജിബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണ് പിക്സൽ 6 മോഡൽ വാഗ്ദാനം ചെയ്‌യുന്നത്. 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂടൂത്ത് വേർഷൻ 5.2 , ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉൾപ്പെടുത്തിയിരിക്കുന്നു.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് മറ്റൊരു പ്രത്യേകത. കൂടാതെ ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ബാരോമീറ്റർ, പൈറോമീറ്റർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ പോലെയുള്ള സെൻസറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
4,614mAh ബാറ്ററിയാണ് ഗൂഗിൾ നൽകിയിരിക്കുന്നത്. 30W ഫാസ്റ്റ് ചാർജിങും 21W വയർലെസ് ഫാസ്റ്റ് ചാർജിംഗും പിക്സൽ 6 ലുണ്ട്. പിക്സൽ 6 വഴി വയർലെസ് ആയി മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്‌യാൻ സാധിക്കുന്ന ബാറ്ററി ഷെയറിങ് ഫീച്ചറും നൽകിയിരിക്കുന്നു.
പിക്സൽ 6-ന്റെ വില $599 (ഏകദേശം 45,000 രൂപ) മുതലാണ് ആരംഭിക്കുന്നത്.
ഗൂഗിൾ പിക്സൽ 6 പ്രോ
കാഴ്ചയിൽ ഒരേപോലെ തോന്നുമെങ്കിലും ഡിസ്പ്ലേ, ക്യാമറ, ബാറ്ററി മുതലായ പ്രധാന ഘടകങ്ങളിൽ പിക്സൽ 6 പ്രോ പിക്സൽ 6 നിന്ന് വ്യത്യസ്തമാണ്.
ഗൂഗിൾ പിക്സൽ 6 പ്രോ യും ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 12 ( Android 12 ) ൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ -സിം (നാനോ+ഇ സിം) , 6.7 ഇഞ്ച് ക്യുഎച്ച്ഡി+ (1,440×3,120 പിക്സൽ) എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേ 10Hz മുതൽ 120Hz വരെയുള്ള വേരിയബിൾ റിഫ്രഷ് നിരക്ക് ( Variable Refresh Rate ) സപ്പോർട്ട് ചെയ്‌യുന്നു. 19.5:9 വീക്ഷണാനുപാത, 512ppi പിക്സൽ സാന്ദ്രത, കോർണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണം എന്നിവ ഡിസ്പ്ലേയ്‍ക്കുണ്ട്.
സാധാരണ പിക്സൽ 6-ൽ ലഭ്യമായ അതേ ടെൻസർ പ്രൊസസർ ചിപ്പ് ആണ് പിക്സൽ 6 പ്രോയ്‍ക്ക് കരുത്ത് പകരുന്നത് ഒപ്പം 12ജിബി എൽപിഡിഡിആർ5 റാമും നൽകിയിരിക്കുന്നു. 50 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയും 12 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും കൂടാതെ 48 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടറും നൽകുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ എത്തിയിരിക്കുന്നത്.
BUY from AMAZON:
പിക്സൽ 6 പ്രോയിലെ ടെലിഫോട്ടോ ഷൂട്ടർ 20x സൂപ്പർ റെസ് സൂം (4x ഒപ്റ്റിക്കൽ സൂം) വാഗ്ദാനം ചെയ്‌യുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, പിക്സൽ 6 പ്രോയിൽ എഫ്/2.2 ലെൻസുള്ള 11.1 മെഗാപിക്സലിന്റെ ക്യാമറയും മുൻവശത്തു നൽകിയിരിക്കുന്നു.
യു.എഫ്.എസ് 3.1 സപ്പോർട്ടോട് കൂടിയുള്ള 128ജിബി, 256ജിബി, 512 ജിബി തുടങ്ങിയ സ്റ്റോറേജ് ഓപ്ഷനുകളാണ് പിക്സൽ 6 പ്രോ മോഡലിൽ വാഗ്ദാനം ചെയ്‌യുന്നത്. 5ജി, 4ജി എൽടിഇ , വൈഫൈ 6ഇ, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉൾപ്പെടുത്തിയിരിക്കുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും പിക്സൽ 6 ൽ കൊടുത്തിരിക്കുന്ന എല്ലാ മറ്റ് സെൻസറുകളും ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നു.
5,003mAh ബാറ്ററിയാണ് ഗൂഗിൾ നൽകിയിരിക്കുന്നത്. 30W ഫാസ്റ്റ് ചാർജിംഗും 21W വയർലെസ് ഫാസ്റ്റ് ചാർജിംഗും പിക്സൽ 6 സപ്പോർട്ട് ചെയ്‌യുന്നു. കൂടാതെ വയർലെസ് ആയി മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്‌യാൻ സാധിക്കുന്ന ബാറ്ററി ഷെയറിങ് ഫീച്ചറും നൽകിയിരിക്കുന്നു.
പിക്സൽ 6 പ്രോയുടെ ആരംഭ വില $899 (ഏകദേശം 67,500 രൂപ) ആണ്.
ടെൻസർ എന്ന ന്യൂജൻ ഭീമൻ !
ഏറെ കാലമായി ആപ്പിൾ തങ്ങളുടെ സ്മാർട്ഫോണുകൾക്ക് സ്വന്തമായി നിർമിച്ച പ്രൊസസർ ചിപ്പുകളാണ് ഉപയോഗിച്ചുവരുന്നത്. ആൻഡ്രോയിഡ് ഫോൺ നിർമാതാക്കളായ സാംസങും എക്സിനോസ് എന്ന സ്വന്തം പ്രൊസസർ ചിപ്പ് പല ഫോണുകളിലും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഗൂഗിൾ പോലെ വികസിതമായ ഒരു ടെക് കമ്പനിക്ക് എന്തുകൊണ്ട് സ്വന്തമായി ഒരു പ്രോസസ്സർ നിർമിച്ച് ഉപയോഗിച്ചുകൂടാ എന്നത് ഏറെകാലമായി ഉയരുന്നൊരു ചോദ്യമാണ്.
അതിനുള്ള ഉത്തരമെന്നോണമാണ് ടെൻസർ എന്ന പ്രൊസസർ ചിപ്പ്. ഏറ്റവും പുതിയ നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ സ്മാർട്ഫോണിൽ സന്നിവേശിപ്പിക്കുന്നതിനായി തയ്‌യാറാക്കിയതാണ് ടെൻസർ ചിപ്പ്. ഇന്ന് ആളുകൾ അവരുടെ ഫോണുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നും ഭാവിയിൽ ആളുകൾ അവ എങ്ങനെ ഉപയോഗിക്കുമെന്നും നിർമിത ബുദ്ധിയുടെയും മെഷീൻ ലേണിങിന്റെയും സഹായത്തോടെ മനസിലാക്കിയാണ് ടെൻസർ നിർമ്മിച്ചിരിക്കുന്നത്.
പിക്സൽ ഫോണുകൾക്ക് ഏറ്റവും കൂടുതൽ ഹാർഡ്വെയർ സുരക്ഷയും അത്യാധുനിക സെക്യൂരിറ്റി പരിരക്ഷയും ഫോണുകൾക്ക് നൽകാൻ ഈ ചിപ് പ്രാപ്തമാക്കുന്നു. കൂടാതെ ഫോട്ടോകൾക്കും വിഡിയോയോകൾക്കും കൂടുതൽ ഒപ്റ്റിമൈസേഷൻ സാധ്യതകളും നൽകാൻ സഹായിക്കുന്നു. ടെക്സ്റ്റ് ടു സ്പീച് പോലെയുള്ള അത്യാധുനിക വിദ്യകൾക്കും ഇത് വളരെ ഉപകാരപ്രദമാണ്.
BUY from AMAZON :
ഇന്ത്യൻ ഉപഭോക്താക്കൾക്ക് വീണ്ടും നിരാശ !
പിക്സൽ 6, പിക്സൽ 6 പ്രോ എന്നിവ തിരഞ്ഞെടുത്ത വിപണികളിൽ ഒക്‍ടോബർ 28 മുതൽ വിൽപ്പനയ്‍ക്കെത്തും. ഇന്ത്യൻ ഉപഭോക്താക്കൾക്ക് വീണ്ടും നിരാശ തന്നെയാണ് ഗൂഗിൾ നൽകുന്നത്. പുതിയ പിക്സൽ ഫോണുകൾ ഇന്ത്യയിലേക്കില്ല എന്നാണ് അറിയാൻ കഴിയുന്ന ഏറ്റവും പുതിയ വിവരം.ഡിമാൻഡ്, വിതരണ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിക്സൽ 6 ഇന്ത്യയിൽ ലോഞ്ച് ചെയ്‌യുന്നില്ലെന്ന വാർത്ത ഗൂഗിൾ സ്ഥിരീകരിച്ചത്. മറിച് ഭാവിയിൽ എപ്പോളെങ്കിലും ഇന്ത്യയിൽ വന്നുകൂടാ എന്ന സാധ്യത കമ്പനി തള്ളിക്കളയുന്നുമില്ല.
ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, തായ്വാൻ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ആൺ പിക്സൽ ആദ്യമായി വില്പ്പനക്ക് എത്തുന്നത്
Content Highlights : Latest Google Smartphones, Pixel Smartphones, Google Pixel 6 Pro Price in India, Google Pixel 6 Price in India,Google pixel Phone operating System, Google Tensor Details, Latest Android Smartphones, Google Tensor Vs Snapdragon 888 Vs Exynos 2100,