മനാമ > സന്ദര്‍ശക വിസ ലഭിച്ചിട്ടും വിമാന സര്‍വീസില്ലാത്തതിനാല്‍ സൗദിയിലേക്കു വരാന്‍ സാധിക്കാത്തവരുടെ വിസ കാലാവധി നവംബര്‍ 30വരെ സൗജന്യമായി നീട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം കാണിച്ച് അപേക്ഷകര്‍ക്ക് ഇമെയില്‍ അയച്ചതായും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ തീരുമാനം പ്രയോജനം ചെയ്യും. സൗദി ഭരണാധികാരി അബ്ദുള്ളാ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശക വിസ കാലാവധി നീട്ടിയത്.