ഇയർബഡുകൾക്ക് ഇപ്പോൾ ജനപ്രീതിയേറെയാണ്. സൗകര്യപ്രദമായി കൊണ്ടുനടക്കാനും ഉപയോഗിക്കാനും സാധിക്കുന്ന ഇയർബഡുകൾ ഇപ്പോൾ നിരവധി മുൻനിര ബ്രാൻഡുകൾ വിപണിയിലെത്തിക്കുന്നുണ്ട്. എന്താണ് കൊണ്ടുള്ള നേട്ടങ്ങൾ?
കാലങ്ങളായി വയറുകളുള്ള ഹെഡ്സെറ്റുകളാണ് നമ്മളെല്ലാം ഉപയോഗിച്ചിരുന്നത്. വയേർഡ് ഹെഡ്സെറ്റുകൾ കൈകാര്യം ചെയ്‌യുന്നത് വലിയ വെല്ലുവിളിയാണ്. വയറുകൾ ചുരുണ്ട് കെട്ടിപ്പിണയുന്നത് തന്നെയാണ് ഇതിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്. ഇക്കാരണം കൊണ്ടുതന്നെ വയറുകൾ പൊട്ടിപ്പോവുന്നതിനും കാരണമാവുന്നു. തല ഇളക്കുമ്പോൾ വയറുകൾ ഇളകി ചെവിയിൽ നിന്ന് ഊർന്നു വീഴുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.
ബ്ലൂടൂത്ത് ഹെഡ്സെറ്റുകളുടെ വരവാണ് വയേർഡ് ഹെഡ്ഫോണുകളുടെ പരിമിതികൾക്ക് ഒരു പരിധി വരെ പരിഹാരമായത്. നീണ്ട വയറുകൾ കൈകാര്യം ചെയ്‌യേണ്ടിവരുന്നത് ഇതുവഴി ഒഴിവായി. കൊണ്ടുനടക്കുന്നതിനുള്ള പ്രയാസങ്ങൾ ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾക്കും ഉണ്ടായിരുന്നു. അതിനുമുള്ള പരിഹാരമാണ് സമ്പൂർണമായും വയർലെസ് ആയ രംഗത്തെത്തിയത്.
ട്രൂലി വയർലെസ് ഇയർഫോണുകൾ എന്നറിയപ്പെടുന്ന ഇവ ജോലിചെയ്‌യുന്നവർക്കും, വ്യായാമങ്ങളിലേർപ്പെടുന്നവർക്കുമെല്ലാം അവരുടെ ആവശ്യത്തിന് സൗകര്യപ്രദമായി ഉപയോഗിക്കാനാവും
എന്താണ് ഇയർബഡുകളുടെ നേട്ടങ്ങൾ
- ചെറുത്, സജീവമായ ദൈനംദിന ജീവിതത്തിന് അനുയോജ്യം
- വയറുകൾ കൈകാര്യം ചെയ്‌യുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കുന്നു
- മികച്ച ശബ്ദാനുഭവം
- ബുദ്ധിമുട്ടില്ലാതെ സുരക്ഷിതമായി ഉപയോഗിക്കാം
1500 രൂപയിൽ താഴെ വിലയുള്ള ഇയർബഡുകൾ
ഇന്ത്യൻ ഇലക്‍ട്രോണിക്സ് ബ്രാൻഡായ പി ട്രോൺ വിപണിയിൽ അവതരിപ്പിച്ച ബ്ലൂടൂത്ത് ഇയർബഡ്സ് ആണ് ബാസ് ബഡ്സ് വിസ്ത. ആമസോണിൽ 749 രൂപയാണിതിന്. 4 മണിക്കൂർ പ്ലേ ബാക്ക് സമയമാണിതിന് ലഭിക്കുക. ഉപയോഗിക്കാതെ 12 മണിക്കൂർ നേരം ചാർജ് ലഭിക്കും. ഓരോ ഇയർബഡിലും 40 എംഎഎച്ചിന്റെ ലി പോളിമെർ ബാറ്ററിയാണുള്ളത്. ഒരു മണിക്കൂറിൽ ഇത് ചാർജ് ചെയ്‌യാം. 400 എംഎഎച്ച് ബാറ്ററിയാണ് ചാർജിങ് കേസിലുള്ളത്.
18 മണിക്കൂർ പ്ലേ ബാക്ക് ടൈം വാഗ്ദാനം ചെയ്‌യുന്ന മികച്ചൊരു ട്രൂലി വയർലെസ് ഇയർബഡ്സ് ആണിത്. ഹൈപ്പർ സിങ്ക് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇതിൽ ടച്ച് കൺട്രോളും വോയ്സ് അസിസ്റ്റന്റ് പിന്തുണയുമുണ്ട്. ആമസോണിൽ 1099 രൂപയാണിപ്പോൾ വില. ആമസോൺ പേ യുപിഐ വഴി വാങ്ങുമ്പോൾ 100 രൂപ കിഴിവ് ലഭിക്കും. 10എംഎം സ്പീക്കർ ഡ്രൈവറാണിതിന്. വെള്ള, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്.
ഷാവോമിയിൽ നിന്നുള്ള വിലക്കുറവിൽ ലഭ്യമായ മികച്ചൊരു ട്രൂലി വയർലെസ് ഇയർഫോൺ ആണിത്. പശ്ചാത്തല ബഹളം ഇല്ലാതാക്കുന്ന നോയ്സ് കാൻസലേഷൻ സംവിധാനം ഇതിലുണ്ട്. ചാർജിങ് കേസ് ഉപയോഗിക്കുമ്പോൾ 12 മണിക്കൂറാണ് ചാർജ് വാഗ്ദാനം ചെയ്‌യുന്നത്. ഒറ്റത്തവണ ചാർജിൽ 4 മണിക്കൂർ നേരം ഉപയോഗിക്കാം. ഐപിഎക്സ് 4 സ്പ്ലാഷ് പ്രൂഫ് ആണിത്. വോയ്സ് അസിസ്റ്റന്റ് പിന്തുണയുണ്ട്. ആമസോണിൽ 999 രൂപയാണ് ഇതിന് വില
ബോട്ടിന്റെ മികച്ചൊരു ഇയർബഡ് ആണ് ബോട്ട് എയർഡോപ്സ് 121 വി2 ടിഡബ്ല്യൂഎസ്. 14 മണിക്കൂറാണ് ആകെ പ്ലേ ബാക്ക് സമയം തിരഞ്ഞെടുത്തത്. വോയ്സ് അസിസ്റ്റന്റ് പിന്തുണയ്‍ക്കും. ആമസോണിൽ 1199 രൂപയാണ് വില. ഒരു വർഷം വാറന്റിയുണ്ട്. 8എംഎം ഡ്രൈവറുകളാണ് സ്പീക്കറുകൾക്ക്.
ശബ്ദോപകരണങ്ങളിൽ ഏറെ കാലത്തെ പാരമ്പര്യമുള്ള കമ്പനിയാണ് ഫിലിപ്സ്. ഫിലിപ്സ് വിപണിയിലെത്തിച്ച ഫിലിപ്സ് ഓഡിയോ ടിഎടി1225 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡിന് 1499 രൂപയാണ് ആമസോണിൽ വില. 18 മണിക്കൂർ ആണ് ഇതിൽ പ്ലേ ബാക്ക് സമയം വാഗ്ദാനം ചെയ്‌യുന്നത്. 6 എംഎം നിയോഡൈമിയം സ്പീക്കർഡ്രൈവറുകളാണിതിന്. വോയ്സ് അസിസ്റ്റന്റ് പിന്തുണയുണ്ട്. ഒറ്റ ചാർജിൽ ആറ് മണിക്കൂർ പാട്ട് കേൾക്കാം.
Content Highlights: lets buy earbuds best earbuds under 1500rs amazon