ന്യൂഡൽഹി > രാജ്യത്ത് നൂറിലധികം കേന്ദ്രത്തിൽ ആയിരക്കണക്കിന് കർഷകർ ട്രെയിൻതടയൽ സമരത്തിൽ അണിനിരന്നെന്ന് സംയുക്ത കിസാൻമോർച്ച. ഉത്തർപ്രദേശിലും മധ്യപ്രദേശിലും നിരവധി കർഷകർ കസ്റ്റഡിയിലായി. കനത്തമഴയും മോശം കാലാവസ്ഥയും അവഗണിച്ചാണ് കർഷകർ സമരത്തിന് അണിനിരന്നത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയെ പുറത്താക്കിയില്ലെങ്കില് മഹാപ്രക്ഷോഭം നേരിടേണ്ടി വരുമെന്ന്- സംയുക്ത കിസാൻമോർച്ച മുന്നറിയിപ്പ് നൽകി.
ഉത്തർപ്രദേശിൽ കർഷകനേതാക്കളെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ ഗുണ, ഗ്വാളിയോർ, റെവാ, ബമാനിയാ തുടങ്ങിയ സ്ഥലങ്ങളിൽ കർഷകർ അറസ്റ്റിലായി. ഹൈദരാബാദിലെ കച്ഛേഗുഡയിലും അറസ്റ്റ് നടന്നു.