ഗൃഹസന്ദർശനം, യാത്ര, ശിശുസംരക്ഷണം, ആതിഥ്യം, മതപരമായ ഒത്തുചേരലുകൾ, വിവാഹങ്ങൾ എന്നിവ ഉൾപ്പെടുന്ന നിരവധി നിലവിലെ നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ ഉണ്ട്.
- ഒരു ദിവസം 10 പേർക്ക് (ആശ്രിതർ ഉൾപ്പെടെ) മെൽബണിലെ പ്രാദേശിക, മെട്രോപൊളിറ്റൻ വീടുകൾ സന്ദർശിക്കാൻ കഴിയും.
- കർഫ്യൂവും 15 കിലോമീറ്റർ യാത്രാ നിയന്ത്രണവും പിൻവലിക്കും.
- പ്രാദേശിക വിക്ടോറിയയും, മെട്രോപൊളിറ്റൻ മെൽബണും തമ്മിലുള്ള യാത്ര അനുവദനീയമായ കാരണങ്ങളാൽ മാത്രമേ അനുവദിക്കൂ.
- രക്ഷിതാക്കൾക്ക് പൂർണ പ്രതിരോധ കുത്തിവയ്പ് നൽകിയ കുട്ടികൾക്ക് ശിശുസംരക്ഷണം ലഭ്യമാണ്.
- മതപരമായ ഒത്തുചേരലുകൾ, വിവാഹങ്ങൾ, ശവസംസ്കാര ചടങ്ങുകൾ എന്നിവയിൽ 50 പേർക്ക് വെളിയിലും 20 പേർ വീടിനുള്ളിലും (പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയാൽ) അനുവദിക്കും.
- ഔട്ട്‌ഡോർ കഫേകൾ, സിനിമാശാലകൾ, കുളങ്ങൾ എന്നിവയിൽ പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകൾക്ക് മാത്രമായി തുറക്കും.
- മിക്ക ഔട്ട്ഡോർ ക്രമീകരണങ്ങളും -ഒരു വേദിയിൽ- 50 പേർക്കായി തുറക്കും.
- റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ പോലുള്ള ഇൻഡോർ ക്രമീകരണങ്ങളിൽ, പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച 20 പേരെ ഉൾക്കൊള്ളിച്ച് തുറക്കാനാകും.
- വലിയ തോതിലുള്ള കെട്ടിട നിർമാണം പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന തൊഴിലാളികൾക്ക് മാത്രം. നിർമ്മാണ തൊഴിലാളികൾക്ക് രണ്ട് ഡോസ് വാക്സിനെടുത്തിട്ടുള്ളതാണെങ്കിൽ 100 ശതമാനം ശേഷിയോടെ തൊഴിലിടങ്ങളിൽ പണിയെടുക്കാനാകും.
- വീടിനകത്തും, പുറത്തും മാസ്കുകൾ ഇപ്പോഴും ആവശ്യമാണ്.
- റെസ്റ്റോറന്റുകൾ, കഫേകൾ, ജിമ്മുകൾ എന്നിവയുൾപ്പെടെയുള്ള ഇൻഡോർ ക്രമീകരണങ്ങൾ, ഒരു വേദിയിൽ 30 വരെ വാക്സിനേഷൻ ലഭിച്ച ആളുകളെ വരെ അനുവദിക്കും.
- ഔട്ട്‌ഡോർ വേദികൾ- ഒരു വേദിയിൽ- 20 മുതൽ 100 വരെ വാക്സിനേഷൻ ലഭിച്ച ആളുകൾക്കായി തുറന്ന് പ്രവർത്തിക്കാം.
ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് വിക്ടോറിയയിലെ 16 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ 88.05 ശതമാനത്തിന് ഒരു വാക്സിൻ ഡോസും 65.02 ശതമാനം രണ്ടും ഉണ്ടെന്നാണ്.
“കുത്തിവയ്പ്പ് നിരക്കുകൾ അവിടെ ഗണ്യമായി വർദ്ധിക്കുന്നു. (സിറ്റി ഓഫ് കാസി) എന്നാൽ താഴ്ന്ന അടിത്തട്ടിൽ നിന്ന് തണുത്ത പ്രതികരണം തുടരുന്നതിനാൽ ആശങ്ക നിലനിൽക്കുന്നു. അതിനാലാണ് ആ ദുർബലത സംഖ്യകളിൽ പ്രതിഫലിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
“അവർ വളരെ അസുഖമുള്ള ആളുകളാണ്. അവരിൽ ചിലർ ഗുരുതരാവസ്ഥയിലാകുകയും, കൃത്രിമ വായു ശ്വസിക്കുകയും ചെയ്യുന്നു. അവരിൽ ചിലർ ഒരു ഡോസ് പോലും കുത്തിവയ്പ് എടുത്തിട്ടില്ല, മറ്റുള്ള ചിലരാകട്ടെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ല എന്നത് നിസ്സാരമായി കാണുന്നില്ല. ഇപ്പോൾ ചികിത്സയിലുള്ള മിക്കവാറും എല്ലാവരും കുത്തിവയ്പ്പ് പൂർണ്ണമായും എടുക്കാത്തവരാണ്. അതിനാൽ നിരവധി വിക്ടോറിയക്കാർക്ക് ഇതിനകം, വാക്സിനേഷൻ ലഭിക്കുന്നതിന് എല്ലാ കാരണങ്ങളും ഉണ്ട്. കോവിഡ് നമ്മുടെ ഇടയിലുണ്ട്. അത് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവർക്ക് കടുത്ത ഭീഷണി തന്നെയാണ്” . അദ്ദേഹം പറഞ്ഞു.
“കുറച്ചു കാലം മുമ്പ് ഞങ്ങൾ വിക്ടോറിയക്കാരോട് വാക്സിനേഷൻ എടുക്കാൻ ആവശ്യപ്പെട്ടു, അവർ അത് റെക്കോർഡ് എണ്ണത്തിലും റെക്കോർഡ് സമയത്തും ചെയ്തു,” പ്രീമിയർ പറഞ്ഞു. കുറഞ്ഞത് ഒരു ഡോസ് ഉള്ള അഞ്ച് ദശലക്ഷം വിക്ടോറിയൻമാരിൽ ഓരോരുത്തർക്കും ഇന്ന് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കേണ്ട ദിവസമാണ്.” പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു നിർത്തി.