ന്യൂഡൽഹി
ദസറയോട് അനുബന്ധിച്ച് മോദിയും അമിത് ഷായുമടക്കം ബിജെപി നേതാക്കളുടെ കോലം കത്തിച്ചതിന്റെ പേരില്‍ നിരവധി കർഷകർ കസ്റ്റഡിയിൽ. യുപിയില്‍ വ്യാപകമായി കര്‍ഷകരെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിൽ പ്രക്ഷോഭം തടയാൻ പൊലീസ് രംഗത്തെത്തി. തമിഴ്നാട്ടിൽ ബിജെപി പ്രവർത്തകർ കർഷകരെ ആക്രമിച്ചു.
തിന്മയ്ക്കുമേല് നന്മയുടെ വിജയമെന്ന സന്ദേശം ഭരണാധികാരികളെ ഓര്‍മിപ്പിക്കാന്‍ മോദിയടക്കമുള്ളവരുടെ കോലം കത്തിക്കാന്‍ സംയുക്ത കിസാൻമോർച്ച ആഹ്വാനം ചെയ്തിരുന്നു.
യുപി, മധ്യപ്രദേശ്, ഒഡിഷ, ബിഹാർ, തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ കർഷകർ കോലം കത്തിച്ച് പ്രതിഷേധിച്ചു. കർഷകനേതാക്കളെ പൊലീസ് മുൻകൂട്ടി കസ്റ്റഡിയിൽ എടുത്തെങ്കിലും കര്‍ഷകര്‍ സമരത്തില്‍നിന്ന് പിന്നോട്ടുപോയില്ല. കര്‍ഷകര്‍ ചെറുസംഘങ്ങളായെത്തി കോലം കത്തിച്ചെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.