റിയോ ഡി ജനീറോ
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ബ്രസീൽ–-ഉറുഗ്വേ സൂപ്പർപോരാട്ടം. അർജന്റീന പെറുവിനെയും നേരിടും. നാളെ പുലർച്ചെയാണ് കളികൾ. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ 10 കളിയിൽ 28 പോയിന്റുമായി ബ്രസീൽ ഒന്നാമതാണ്. കളിച്ച ഒമ്പതിലും ജയിച്ചാണ് മുന്നേറ്റം.
അവസാന മത്സരത്തിൽ കൊളംബിയയോട് സമനില വഴങ്ങി. ഉറുഗ്വേയാകട്ടെ അർജന്റീനയോട് മൂന്ന് ഗോളിന് തകർന്നു. രാവിലെ ആറിനാണ് മത്സരം.
22 പോയിന്റുമായി രണ്ടാമതാണ് അർജന്റീന. പെറുവിനെതിരെ രാവിലെ അഞ്ചിനാണ് മത്സരം.















