നയ്റോബി
വനിതകളുടെ 10,000 മീറ്റർ ലോകറെക്കോഡുകാരി കെനിയയുടെ ആഗ്നെസ് ടിറോപ് മരിച്ചനിലയിൽ. വീട്ടിലാണ് ഇരുപത്തഞ്ചുകാരിയെ വയറ്റിലും കഴുത്തിലും മുറിവേറ്റനിലയിൽ മരിച്ചതായി കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുവട്ടം ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ ആഗ്നെസ് കഴിഞ്ഞമാസമാണ് ലോകറെക്കോഡിട്ടത്.















