അങ്കാറ
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്ത്രീയെന്ന റെക്കോഡ് തുർക്കിക്കാരിയായ റുമെയ്സ ഗെൽഗിക്ക് സ്വന്തം. 24കാരിയുടെ ഉയരം 215.16 സെന്റിമീറ്റർ (7 അടി 0.7 ഇഞ്ച്). വീവർ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് റുമെയ്സയുടെ ഉയരത്തിന്റെ കാരണം. അസ്ഥികൾക്ക് ശരീരത്തെ താങ്ങാനുള്ള ശേഷി കുറവായതിനാൽ വീൽചെയറിലാണ്_സഞ്ചാരം. വളരെ കുറച്ചുസമയം ഊന്നുവടിസഹായത്തോടെ നടക്കാനാകും. 2014-ൽ_ഏറ്റവും ഉയരംകൂടിയ കൗമാരക്കാരിയായി റുമെയ്സയെ തെരഞ്ഞെടുത്തിരുന്നു. ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യൻ തുർക്കിക്കാരനായ സുൽത്താൻ കോസനാണ്. ഉയരം 251 സെന്റീമീറ്റർ (8 അടി, 2.9 ഇഞ്ച്).