ലോകത്തെ മുൻനിരയിലുള്ള സ്മാർട്ഫോൺ ബ്രാൻഡാണ് സാംസങ്. ആൻഡ്രോയിഡ് ഫോണുകളിൽ അതി നൂതന സാങ്കേതിക പിന്തുണയുള്ള സ്മാർട്ഫോൺ പുറത്തിറക്കുന്ന കമ്പനിയും സ്മാർട്ഫോൺ തന്നെ. ഫീച്ചർ ഫോണുകളുടെ കാലത്ത് തന്നെ ആളുകൾക്ക് സുപരിചിതമായ മൊബൈൽഫോൺ ബ്രാൻഡ് ആയതിനാൽ തന്നെ സാംസങിനോട് താൽപര്യം പുലർത്തുന്ന വലിയൊരു വിഭാഗം തന്നെയുണ്ട്. നിലവിൽ മികച്ച വിൽപ്പന നടക്കുന്ന സാംസങ് ഫോണുകളുണ്ട്. അവയിൽ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
6000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ഫോൺ ആണിത്. എക്സിനോസ് 850 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ക്വാഡ് ക്യാമറ സംവിധാനമാണുള്ളത്.
ഇതിന്റെ നാല് ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 10299 രൂപയും ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന് 12299 രൂപയുമാണ് വില.
ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച സ്മാർട്ഫോൺ ആണിത്. 6.50 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിൽ ഒക്‍ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രൊസസറാണുള്ളത്. എട്ട് ജിബി റാം ശേഷിയുണ്ട്. 4500 എംഎഎച്ച് ബാറ്ററിയാണിതിന്. രണ്ട് 12 മെഗാപിക്സൽ ക്യാമറയും ഒര എട്ട് മെഗാപിക്സൽ ലെൻസും ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണിതിന്. 32 മെഗാപിക്സൽ ആണ് സെൽഫി ക്യാമറ.
സാംസങിന്റെ എം സീരീസ് സ്മാർട്ഫോണുകളിലൊന്നാണിത്. 6000 എംഎഎച്ച് ബാറ്ററി, 25 വാട്ട് അതിവേഗ ചാർജിങ്, 64 എംപി പ്രധാന ക്യാമറയായെത്തുന്ന ക്വാഡ് ക്യാമറ സംവിധാനം എന്നിവയുണ്ട്.
6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയിൽ ഡ്യൂഡ്രോപ്പ് നോച്ച് നൽകിയിരിക്കുന്നു. 20 മെഗാപിക്സൽ ആണ് സെൽഫിക്യാമറ. മീഡിയാ ടെക് ഹീലിയോ ജി80 പ്രൊസസറിൽ 4ജിബി റാം, 6 ജിബി റാം മോഡലുകളാണ് ഫോണിനുള്ളത്.
6.7 ഇഞ്ച് വലിപ്പമുള്ള സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലേയാണിതിന്. ശക്തിയേറിയ 7000 എംഎഎച്ച് ബാറ്ററിയും 25 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്. റിവേഴ്സ് ചാർജിങും സാധ്യമാണ്. 64 എംപി പ്രധാന ക്യാമറയുള്ള ക്വാഡ് ക്യാമറ മോഡ്യൂൾ ആണിതിന്. 32 എംപി സെൽഫി ക്യാമറയുമുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 730 ജി പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 3.1 ആണുള്ളത്.
ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച ഗാലക്സി എം52 5ജിയിൽ 6.7 ഇഞ്ച് ടച്ച് സ്ക്കീൻ ഡിസ്പ്ലേ ആണുള്ളത്. 1.8 GHz ഒക്‍ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 778 ജി പ്രൊസസറിൽ 6 ജിബി റാം ശേഷിയുണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി ശേഷി.
64 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ക്വാഡ് ക്യാമറയാണിതിന്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.
സാംസങിന്റെ വിലകൂടിയ ഫോണുകളിലൊന്നാണിത്. 108 മെഗാപിക്സൽ ക്യാമറയിൽ 5എക്സ് ഒപ്റ്റികൽ സൂം, എസ് പെൻ സ്റ്റൈലസ് എന്നിവയുണ്ട്. 6.9 ഇഞ്ച് ക്യുഎച്ച്ഡിപ്ലസ് അമോലെഡ് സ്ക്രീനിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. എക്സിനോസ് 990 പ്രൊസസറാണിതിന്. 4500 എംഎഎച്ച് ശേഷിയുള്ളതാണ് ബാറ്ററി.