ശ്രീനഗര്‍> ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാന് വീരമൃത്യു. കൊട്ടാരക്കര സ്വദേശി വൈശാഖ് അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേന ദേര കി ഗാലിക്കടുത്തുള്ള ഗ്രാമത്തില്‍ തെരച്ചില്‍ നടത്തവെയാണ് വെടിവയ്പുണ്ടായത്.
മേഖലയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.ജൂനിയര്‍ കമ്മീഷന് ഓഫീസര്‍ ഉള്‍പ്പെടെയുള്ള സൈനികരാണ് വരിച്ചത്.ഏതാനും ദിവസം മുമ്പ് ചമ്രര്‍ വനമേഖലയില്‍ പാക്കിസ്ഥാനില്‍നിന്ന് നിയന്ത്രണരേഖ മറികടന്ന് അഞ്ചിലധികം ഭീകരര്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചതായുമാണ് വിവരം.