ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്കു സമീപം ഭീകരരുമായി ഉണ്ടായ ഏറ്റമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഒരു ജൂനിയർ കമാൻഡന്റ് ഓഫീസറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ കൊട്ടാരക്കര സ്വദേശി സ്വദേശി എച്ച് വൈശാഖും ഉൾപ്പെടുന്നു. പൂഞ്ചിലെ വനമേഖലയിലൂടെ ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാകില്ല. അഞ്ച് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നെന്നാണ് വിവരം. ഈ വർഷം ഇത്രയധികം സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത് ആദ്യമാണ്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.