Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

മലയാളം മിഷൻ യുകെ ചാപ്റ്റർ “കണിക്കൊന്ന’ സർട്ടിഫിക്കറ്റ് വിതരണം

by News Desk
October 10, 2021
in PRAVASI
0
മലയാളം-മിഷൻ-യുകെ-ചാപ്റ്റർ-“കണിക്കൊന്ന’-സർട്ടിഫിക്കറ്റ്-വിതരണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനംചെയ്തു. മലയാളം മിഷൻ ഭാഷാധ്യാപകൻ ഡോ. എം ടി ശശി, യു കെ നോർത്ത് റീജിയൻ കോർഡിനേറ്റർ ബിന്ദു കുര്യൻ എന്നിവർ ആശംസകൾ നേർന്നു. പ്രസിഡന്റ് സി എ ജോസഫ് അധ്യക്ഷനായി. സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും പ്രവർത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറഞ്ഞു. ചടങ്ങിന്റെ അവതാരക ബിന്ദു കുര്യൻ ആയിരുന്നു.

വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ അധ്യാപകരും സ്കൂൾ ഭാരവാഹികളും ചേർന്ന് വിതരണം ചെയ്തു. കെന്റിലെ ചിസ്ലിഹസ്റ്റിൽ പ്രവർത്തിക്കുന്ന സെന്റ് മാർക്ക് മിഷൻ മലയാളം സ്കൂളിൽ നിന്നും വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ ഡയറക്ടർ റവ. ഫാ .ടോമി എടാട്ട് നിർവഹിച്ചു. മലയാളം മിഷൻ യു കെ സൗത്ത് റീജിയണിലെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ബേസിംഗ്സ്റ്റോക്ക് മലയാളം സ്കൂളിന്റെ ചെയർമാൻ ജോബി തോമസിന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് നൽകി നിർവഹിച്ചു.

മിഡ്ലാൻഡ്സ് റീജിയണിലെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കേരള സ്കൂൾ കവൻട്രിയുടെ ഡയറക്ടർ ബോർഡ് അംഗവും അധ്യാപകനുമായ ഹരീഷ് പാലായ്ക്ക് യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ നൽകി നിർവ്വഹിച്ചു. യുകെ നോർത്ത് റീജിയണിലെ സർട്ടിഫിക്കറ്റ് വിതരണം റീജിയണൽ കോർഡിനേറ്റർ ബിന്ദു കുര്യൻ മാഞ്ചസ്റ്റർ മലയാളം സ്കൂൾ അധ്യാപിക റീന വിത്സന് നൽകി നിർവഹിച്ചു. എല്ലാ പഠന കേന്ദ്രങ്ങളിലെയും വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി പഠനോത്സവത്തിൽ പങ്കെടുക്കുവാനെത്തിയ കുട്ടികളെ മൂന്ന് വിഭാഗമായി തിരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിരവധി വെർച്വൽ ക്ലാസ് റൂമുകൾ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയിൽ നടത്തിയത് . മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അംഗങ്ങളും അധ്യാപകരും സാങ്കേതിക പ്രവർത്തകരും രക്ഷകർത്താക്കളും കൂട്ടായി പ്രവർത്തിച്ചതു കൊണ്ടാണ് പഠനോത്സവം വിജയകരമായി നടത്തുവാനും യഥാസമയം മൂല്യനിർണയം നടത്തി റിസൾട്ട് പ്രഖ്യാപിക്കുവാനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുവാനും പഠനോത്സവ കമ്മിറ്റിക്ക് സാധിച്ചത്.

കണിക്കൊന്ന പഠനോത്സവത്തിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ്, മേഖല കോർഡിനേറ്റർമാരായ ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, ബിന്ദു കുര്യൻ, ജിമ്മി ജോസഫ്, രഞ്ചു പിള്ള എന്നിവർ അഭിനന്ദിച്ചു.

ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ച് പുതിയ പഠന കേന്ദ്രങ്ങൾ ആരംഭിക്കുവാനുള്ള പരിശ്രമങ്ങൾ യുകെ ചാപ്റ്റർ ഭാരവാഹികൾ നടത്തി വരികയാണ്. പുതിയ സ്ക്കൂളുകൾ ആരംഭിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് സി എ ജോസഫ് (07846747602) സെക്രട്ടറി ഏബ്രഹാം കുര്യൻ (07882791150) എന്നിവരെയോ അതാത് മേഖല കോർഡിനേറ്റർമാരെയോ ബന്ധപ്പെടുക. malayalammissionukchapter@gmail.com എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

Previous Post

വിപിഎസ് ലേക്‌ഷോർ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട്‌ തുറന്നു

Next Post

ഈ മൂന്ന് താരങ്ങളെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തണം; നിര്‍ദേശവുമായി സേവാഗ്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ഈ-മൂന്ന്-താരങ്ങളെ-മുംബൈ-ഇന്ത്യന്‍സ്-നിലനിര്‍ത്തണം;-നിര്‍ദേശവുമായി-സേവാഗ്

ഈ മൂന്ന് താരങ്ങളെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തണം; നിര്‍ദേശവുമായി സേവാഗ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.