ന്യൂഡല്‍ഹി: ഒരു പക്ഷെ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന താരങ്ങളെല്ലാം ഒരു കുടക്കീഴിനുള്ളില്‍ നിന്ന അവസാന സീസണായിരിക്കാം ഐപിഎല്‍ 2021. രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രിത് ബുംറ, ട്രെന്റ് ബോള്‍ട്ട്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നീ മുംബൈ മുഖങ്ങളില്‍ പലതും വരാനിരിക്കുന്ന മെഗാ താരലേലത്തോടെ മറ്റ് ടീമുകളിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ട്.
ലേലത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല എങ്കിലും മൂന്ന് താരങ്ങളെ വരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സാധിച്ചേക്കുമെന്നാണ് സൂചന. മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തേണ്ട മൂന്ന് താരങ്ങള്‍ ആരോക്കെയാണെന്ന് വ്യക്തമാക്കുകയാണ് വിരേന്ദര്‍ സേവാഗ്. ചില താരങ്ങള്‍ക്ക് ലേലത്തില്‍ തിരിച്ചടിയുണ്ടാകുമെന്നും സേവാഗ് പ്രവചിക്കുന്നു.
“രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ജസ്പ്രിത് ബുംറ എന്നിവരെ നിലനിര്‍ത്താവുന്നതാണ്. ഇഷാന്‍ ചെറുപ്പമാണ്. ടീമിന് ഒരുപാട് സംഭാവന നല്‍കാന്‍ കഴിയും. ഹാര്‍ദിക് പാണ്ഡ്യ ബോളിങ്ങിലേക്ക് മടങ്ങിയെത്തിയില്ലെങ്കില്‍ തിരിച്ചടി നേരിടും. താരത്തിന്റെ പരിക്ക് സംബന്ധിച്ചുള്ള ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഏത് ടീമും രണ്ടാമതൊന്ന് ചിന്തിക്കും,” സേവാഗ് വ്യക്തമാക്കി.
“ഹാര്‍ദിക് ബോള്‍ ചെയ്യുമോ ഇല്ലയോ എന്നത് ചോദ്യമാണ്. ശാരീരിക ക്ഷമത വീണ്ടെടുത്തെന്ന് സ്വയം പ്രഖ്യാപിക്കുകയും ബോളിങ് ആരംഭിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ഹാര്‍ദിക്കിനായി വലിയ പോരാട്ടം ലേലത്തില്‍ നടക്കും. ഇഷാന്റെ കാര്യം അങ്ങനെയല്ല. മികച്ച പ്രകടനം കാഴ്ച വക്കാന്‍ സാധിക്കും. പ്രത്യേകിച്ച് മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നതിനാല്‍,” സേവാഗ് കൂട്ടിച്ചേര്‍ത്തു.
Also Read: IPL 2021 Quaifier 1, DC vs CSK: പരിചയസമ്പന്നര്‍ക്ക് യുവനിരയുടെ പരീക്ഷണം
The post ഈ മൂന്ന് താരങ്ങളെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തണം; നിര്‍ദേശവുമായി സേവാഗ് appeared first on Indian Express Malayalam.