മുംബൈ
ഡിജിറ്റലായി ഒറ്റത്തവണ കൈമാറാവുന്ന തുകയുടെ പരിധി രണ്ടുലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമാക്കി റിസർവ് ബാങ്ക് ഉയർത്തി. ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് , എടിഎം, എസ്എംഎസ് വഴിയും ബാങ്ക് ശാഖ വഴിയും ഉടൻ പണം കൈമാറാൻ കഴിയുന്ന (ഐഎംപിഎസ്) സേവനങ്ങളുടെ പരിധിയാണ് ഉയര്‍ത്തിയത്.
ഇന്റർനെറ്റിന്റെ അഭാവത്തിലും (ഓഫ്ലൈനായി) ഡിജിറ്റൽ ഇടപാട് നടത്തുന്നതിനുള്ള നയചട്ടക്കൂട് ഉടന്‍ പുറത്തിറക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.