കാബൂൾ
കിഴക്കന്‍ അഫ്ഗാന് നഗരമായ കുണ്ടൂസിലെ ഷിയമുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തില്‍ 55 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്ക്. ഗൊസാരെ സെയ്ദ് അബാദ് പള്ളിയിൽ പ്രാർഥനയ്ക്കെത്തിയവരുടെ കൂട്ടത്തിൽ കടന്നുകൂടിയ ചാവേറാണ് പൊട്ടിത്തെറിച്ചത്.
താലിബാൻ അഫ്ഗാന് നിയന്ത്രണം ഏറ്റെടുത്തശേഷമുണ്ടായ ചാവേറാക്രമണങ്ങളില്‍ ഏറ്റവും മാരകമായ സ്ഫോടനമാണ് കുണ്ടൂസിലേത്. മുമ്പ് കാബൂളിലെ മുസ്ലിം പള്ളിയുടെ കവാടത്തിലും സമീപവും സ്ഫോടനമുണ്ടായി. ഷിയ പള്ളികൾ ലക്ഷ്യംവച്ചാണ് ആക്രമണമെന്നും പ്രത്യേക സംഘം ഇക്കാര്യം അന്വേഷിക്കുമെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അഫ്ഗാൻ മേഖലയാക്കി പ്രവർത്തിക്കുന്ന ഐഎസ് ഭീകരസംഘടനയായ ഐഎസ്ഐഎസ് കെ ഉത്തരവാദിത്തം ഏറ്റെടുത്തു.