ജയ്പൂര്‍> രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ യുവാവും അഞ്ച് വയസുകാരനായ മകനും മരിച്ചു.നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ടോണ്ക് ജില്ലയിലെ നഗര്‍ ഫോര്‍ട്ട് മേഖലയിലാണ് സംഭവം.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂള്‍ വാനില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. മന്പുര സ്വദേശിയായ മഹേന്ദ്ര നഗര്‍,(30) മകന് പീയുഷ് എന്നിവരാണ് മരിച്ചത്അന്ഷുല്, വിനോദ്, അഭിഷേക്, ശിവം എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ബുന്ദിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.