സ്റ്റോക്ക് ഹോം> സമാധാന നോബൽ സമ്മാനത്തിന് മാധ്യമപ്രവർത്തകരായ മറിയ റെസ്സയും ദിമിത്രി മുറാട്ടോവും അർഹരായി.
റെസ്സ ഫിലിപ്പൈൻസിലും മുറാട്ടോവ് റഷ്യയിലും മാധ്യമപ്രവർത്തകരാണ്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിയ്ക്കാൻ സ്വന്തം രാജ്യങ്ങളിൽ അവർ നടത്തിയ പോരാട്ടം പരിഗണിചചാണ് പുരസ്ക്കാരം എന്ന് നോബൽ പുരസ്ക്കാര നിർണ്ണയ സമിതി വ്യക്തമാക്കി.
റാപ്ലർ എന്ന വാർത്താ സൈറ്റിന്റെ സ്ഥാപകരിലൊരാളാണ് റെസ്സ. റഷ്യയിലെ സ്വതന്ത്ര പത്രമായ നൊവാജ ഗസറ്റിന്റെ സഹ സ്ഥാപകനാണ്.