ഇരട്ടക്കണ്ണുള്ള കാമറ ലെൻസുമായി . കാനനിന്റെ ഇഓഎസ് ആർ മിറർലെസ് ക്യാമറയ്‍ക്ക് വേണ്ടിയുള്ള ഡ്യുവൽ 5.2 എംഎം എഫ്/2.8 ഫിഷ്ഐ ലെൻസ് ആണ് അവതരിപ്പിച്ചത്. 3ഡി വിർച്വൽ റിയാലിറ്റി ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിന് ഈ ലെൻസ് ഉപയോഗിക്കാം.
വിർച്വൽ റിയാലിറ്റി ഗ്ലാസ് ആയ ഒകുലസ് ക്വസ്റ്റ് 2 പോലുള്ള ഉപകരണങ്ങളിലേക്ക് വേണ്ടിയുള്ള ദൃശ്യങ്ങൾ ഈ ക്യാമറ ലെൻസിലൂടെ പകർത്താൻ സാധിക്കും.
സ്റ്റീരിയോസ്കോപിക് ത്രീഡി 180 ഡിഗ്രി വിആർ ചിത്രങ്ങൾ ഒരു സിംഗിൾ ഇമേജ് സെൻസറിലേക്ക് പകർത്താൻ സാധിക്കുന്ന ലോകത്തിലെ ഡിജിറ്റൽ ഇന്റർചേയ്ഞ്ചബിൾ ലെൻസ് ആണിത് എന്ന് കാനൻ പറഞ്ഞു.
ഇഓഎസ് ആർ5 ക്യാമറയിൽ 8കെ റസലൂഷനിലുള്ള വീഡിയോകൾ പകർത്താൻ ഈ ലെൻസ് ഉപയോഗിക്കാം. നിലവിൽ ഈ ക്യാമറയിൽ മാത്രമേ ഈ ലെൻസ് ഉപയോഗിക്കാൻ സാധിക്കൂ. ക്യാമറയ്‍ക്ക് വേണ്ടി 1.5.0 സോഫ്റ്റ് വെയർ അപ്ഡേറ്റും അവതരിപ്പിച്ചിട്ടുണ്ട്.
ഇതിൽ പകർത്തുന്ന ദൃശ്യങ്ങൾ കൈകാര്യം ചെയ്‌യുന്നതിനായി ഇഓഎസ് വിആർ യുട്ടി ലിറ്റി എന്ന പേരിൽ ഒരു പ്രത്യേക കൺവേർഷൻ ആപ്പും ഒരു പ്രീമിയർ പ്രോ പ്ലഗ് ഇനും അവതരിപ്പിച്ചിട്ടുണ്ട്.
1999 ഡോളറാണ് (ഏകദേശം 1,49,641 രൂപ )ലെൻസിന് വില. ഇഓഎസ് ആർ5 ക്യാമറയ്‍ക്ക് 3899 ഡോളറാണ് (ഏകദേശം 2,91,871 രൂപ )വില. ലെൻസും സോഫ്റ്റ് വെയറും ഡിസംബറിൽ പുറത്തിറക്കും.