പഠനാവശ്യത്തിനും ജോലി ആവശ്യങ്ങൾക്കുമായി ലാപ്ടോപ്പുകൾ ഏറെ ആവശ്യമുള്ള സമയമാണിപ്പോൾ. കുറഞ്ഞ വിലയിൽ മികച്ച ലാപ്ടോപ്പുകൾ സ്വന്തമാക്കാൻ പറ്റിയ അവസരമാണ് ഓൺലൈൻ വാണിജ്യ വെബ്സൈറ്റായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. 50 ശതമാനം വരെയാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ലാപ്ടോപ്പുകൾക്ക് ഡിസ്കൗണ്ട് നൽകിയിരിക്കുന്നത്. 10750 രൂപ വരെ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഡിസ്കൗണ്ട് നൽകുന്നുണ്ട്.
52,290 രൂപ വിലയുണ്ടായിരുന്ന ലെനോവോ ഐഡിയപാഡ് സ്ലിം 3യ്‍ക്ക് 32,490 രൂപയാണ് ആമസോണിൽ ഇപ്പോൾ വില. ഇന്റൽ 13 10-ാം തലമുറ പ്രൊസസർ 4ജിബി റാം, 256 ജിബി എസ്എസ്ഡിഇതിന് പുറമെ വിവിധ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാണ്.മൂന് മാസത്തെ നോ കോസ്റ്റ് ഇഎംഐയും 20000 രൂപവരെ എക്സ്ചേഞ്ച് ഓഫറും ഈ ലാപ്ടോപ്പിനുണ്ട്.
51,990 രൂപ വിലയുള്ള അസുസ് വിവോ ബുക്ക് 14 (2021) ന് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 38,990 രൂപയാണ് വില. ഇന്റൽ ഐ3 11-ാം തലമുറ പ്രൊസസർ 8ജിബി റാം, 256 ജിബി സ്റ്റോറേജ്. ബാങ്ക് ഓഫറുകൾക്ക് പുറമെ മൂന്ന് മാസത്തെ നോ കോസ്റ്റ് ഇഎംഐയും 20000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുമുണ്ട്.
48,900 രൂപ വിലയുള്ള എച്ച്പി 15 റൈസെൻ 3 തിൻ ആന്റ് ലൈറ്റ് ലാപ്ടോപ്പിന് 35499 രൂപയാണ് ഇപ്പോൾ വില. എഎംഡി ആർ3 3000 സീരീസ് പ്രൊസസർ 8ജിബി റാം, 256 ജിബി എസ്എസ്ഡി.ബാങ്ക് ഓഫറുകൾക്കൊപ്പം മൂന്ന് മാസത്തെ നോ കോസ്റ്റ് ഇഎംഐയും 20000 രൂപവരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും.
പകുതിയോളം വിലക്കുറവിലാണ് -5. 1,01,390 രൂപ വിലയുള്ള ലെനോവോ ഐഡിയ പാഡ് സ്ലിം 62,990 രൂപയാണ് ആമസോണിൽ വില. ഇന്റൽ ഐ5 11-ാംതലമുറ പ്രൊസസർ 16 ജിബി റാം, 512 ജിബി എസ്എസ്ഡി . 9 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഇതിനുണ്ട്. 20,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഇതിനുണ്ട്.
– 69,990 രൂപ. 77,487 രൂപയുണ്ടായിരുന്ന ലാപ്ടോപ് ആണിത്. 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ., ബാങ്ക് ഓഫർ, 20000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ എന്നിവ ഡിസ്കൗണ്ട് നിരക്കിനെ കൂടാതെ ലഭിക്കും. ഇന്റൽ ഐ5 11-ാം തലമുറ പ്രൊസസറിൽ 8 ജിബി റാമും, 512 ജിബി എസ്എസ്ഡിയും ഉണ്ട്.
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ ലാഭകരമായ ഒരു ഓഫർ ആണിത്. ഇന്റൽ ഐ7 10-ാം തലമുറ പ്രൊസസർ, 8 ജിബി റാം, 512 ജിബി എന്നിവയുള്ള എംഐ നോട്ട് ബുക്ക് ഹൊറൈസൺ 14 ന് 53990 രൂപയാണ് വില. ആറ് മാസത്തെ നോ കോസ്റ്റ് ഇഎം ഐയിലും 20,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറിലും ഇതോടൊപ്പം ബാങ്ക് ഓഫറുകളും ചേർത്ത് ഈ ലാപ്ടോപ്പ് സ്വന്തമാക്കാം.
40000 രൂപ വരെ വിലക്കിഴിവിലാണ് ശക്തിയേറിയ ഗെയിമിങ് ലാപ്ടോപ്പുകൾ വിൽപനയ്‍ക്കുള്ളത്. ഗെയിമിങ്, വീഡിയോ എഡിറ്റിങ്, ഗ്രാഫിക്സ് ഡിസൈനിങ് പോലുള്ള ആവശ്യങ്ങൾ ആശ്രയിക്കാവുന്ന ലാപ്ടോപ്പുകളാണിവ. 53,990 രൂപ മുതൽ 89990 രൂപ വരെയുള്ള ലാപ്ടോപ്പുകൾ ഇക്കൂട്ടത്തിലുണ്ട്. ഏസർ നിട്രോ, എച്ച്പി വിക്‍ടസ്, പവിലിയോൺ, അസൂസ് റോഗ് സ്ട്രിക്സ് ജി17, അസുസ് ടഫ് ഗെയിമിങ് f15 എന്നിവ ഇക്കൂട്ടത്തിലുണ്ട്.