ദുബായ്> മലയാളം മിഷന് ദുബായ് ചാപ്റ്റര് പുതിയ ക്ലാസുകള് ആരംഭിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ഏകദിന അധ്യാപക പരിശീലനം ലോക കേരളസഭാംഗം നന്ദിനി മോഹന് ഉദ്ഘാടനം ചെയ്തു. ഭാഷ പഠിപ്പിക്കുമ്പോള് ഒരു സംസ്കാരം കൂടിയാണ് വിനിമയം ചെയ്യുന്നതെന്ന് സൗദി മലയാളം മിഷന് വിദഗ്ദ്ധ സമിതിയംഗം കൂടിയായ നന്ദിനി മോഹന് ചൂണ്ടിക്കാട്ടി.
ഒക്ടോബര് 1 നു വെള്ളിയാഴ്ച രാവിലെ 10 മുതല് വൈകിട്ട് 5 വരെ നടന്ന പരിശീലന പരിപാടിയില് പുതുതായി അധ്യാപകരാകാന് തയാറായി രജിസ്റ്റര് ചെയ്ത 15 പേര് പങ്കെടുത്തു. നിലവിലെ അധ്യാപകരും അധ്യാപക പരിശീലകരുമായ സിജി ഗോപിനാഥ്, ഷോബിന്, സുജിത, സന്തോഷ് മാടാരി, ബാബുരാജ് എന്നിവര് പരിശീലനത്തിന് നേതൃത്വം നല്കി.
എക്സിക്യൂട്ടീവ് അംഗം ഷിജു നായര് സ്വാഗതം പറഞ്ഞു ദുബായ് ചാപ്റ്റര് പ്രസിഡന്റ് സോണിയ ഷിനോയ് അധ്യക്ഷയായി. ചെയര്മാന് ദിലീപ് സി എന്, ഓര്മ സെക്രട്ടറി- കെ വി സജീവന്, മുന് ജോയിന്റ് കണ്വീനര് സുജിത, ഓര്മ ജോയിന്റ് സെക്രട്ടറി അനീഷ് മണ്ണാര്ക്കാട്, എന്നിവര് ആശംസകള് അറിയിച്ചു. സെക്രട്ടറി പ്രദീപ് തോപ്പില് നന്ദി പറഞ്ഞു.