മുംബൈ > ആഢംബരക്കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ.
വിശദമായി ചോദ്യം ചെയ്യുന്നതിന് അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍സിബിയുടെ ആവശ്യം. അന്താരാഷ്ട്ര ലഹരി മാഫിയകളുമായി കേസിൽ പിടിയിലായവർക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഇവരുടെ ഫോണുകളിൽ നിന്നും ലഭിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഹരി മരുന്നുകൾ വൻതോതിൽ വാങ്ങുന്നതിനായി ആര്യൻ ഖാൻ അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുമായി ചർച്ചകൾ നടത്തിയെന്ന് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തിയെന്നും എൻബിസി കോടതിയിൽ വ്യക്തമാക്കി. ആര്യന് ഖാന് വേണ്ടി അഡ്വ. സതീഷ് മാനി ഷിന്‍ഡെയാണ് ഹാജരായത്.