കോഴിക്കോട് > ബിജെപിയിൽ നേതൃമാറ്റമെന്നത് പി പി മുകുന്ദന്റെ ആഗ്രഹം മാത്രമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനതലത്തിൽ ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ നടക്കുന്നില്ല. പി പി മുകുന്ദൻ പറയുന്നത് അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമാണ്. ആഗ്രഹിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് -സുരേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു.