ദോഹ > ഖത്തര്‍ സംസ്കൃതി കേന്ദ്രകമ്മറ്റി സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകന് ചരുവില്‍ ഉല്‍ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡണ്ട് എ സുനില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അഹമ്മദ് കുട്ടി അരളയില്‍ (പ്രസിഡണ്ട്), എകെ ജലീല്‍ (ജനറല്‍ സെക്രട്ടറി), ശിവാനന്ദന് വൈലൂര്‍ (ട്രഷറര്‍), ബിന്ദു പ്രദീപ്, മനാഫ് ആറ്റുപുറം (വൈസ് പ്രസിഡണ്ട്), സുഹാസ് പാറക്കണ്ടി, സാള്‍ട്ടസ് സാമുവല്‍ (സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 75 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
സംസ്കൃതി മുന്‍ ഭാരവാഹികളായ പ്രമോദ് ചന്ദ്രന്, ഇഎം സുധീര്‍, ഷാനവാസ് എലച്ചൊല, ഐസിസി പ്രസിഡണ്ട് പി എന്‍ ബാബുരാജന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷംസീര്‍ അരിക്കുളം സ്വാഗതവും, രവി മണിയൂര്‍ നന്ദിയും പറഞ്ഞു.
കോവിഡ് പാശ്ചാത്തലത്തില്‍ സൂമില്‍ ഓണ്‍ലൈനായായിരുന്നു സമ്മേളനം. സംഘടനയുടെ 11 യൂണിറ്റുകളുടെയും സമ്മേളനം പൂര്‍ത്തീകരിച്ച ശേഷമാണ് കേന്ദ്രകമ്മറ്റി സമ്മേളനം നടന്നത്.