ന്യൂഡൽഹി
നിയമാനുസൃത രജിസ്ട്രേഷൻ ഇല്ലാത്ത വാഹനം ഉപയോഗിച്ചാൽ ഇൻഷുറൻസ് അവകാശം നിഷേധിക്കാമെന്ന് സുപ്രീംകോടതി. ഇൻഷുറൻസ് കരാർ ലംഘിക്കപ്പെട്ടതായി കണക്കാക്കി ഇത്തരം അപേക്ഷകൾ തള്ളാമെന്നും–- ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. താൽക്കാലിക രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനം മോഷ്ടിക്കപ്പെട്ട സംഭവത്തിൽ ഇൻഷുറൻസ് നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവിന് എതിരെ ഇൻഷുറൻസ് കമ്പനി നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഇൻഷുറൻസ് കമ്പനിയുടെ നടപടി സുപ്രീംകോടതി ശരിവച്ചു.