ന്യൂഡൽഹി
കോൺഗ്രസ് ഹൈക്കമാൻഡാണ് പഞ്ചാബിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ നട്വർസിങ്. രാഹുൽ ഗാന്ധിക്ക് പാർടിയിൽ ഔദ്യോഗിക സ്ഥാനമില്ല. എന്നിട്ടും അദ്ദേഹം തീരുമാനമെടുക്കുന്നു. കോൺഗ്രസിൽ ജനാധിപത്യം നഷ്ടപ്പെട്ടു. സ്ഥിരതയില്ലാത്ത ആളാണ് സിദ്ദുവെന്ന് അമരീന്ദർ സിങ് പറഞ്ഞത് ശരിയായി. കോൺഗ്രസ് പ്രവർത്തകസമിതി യോഗം വിളിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.















