വർത്തമാന കാലത്ത് തന്നെ ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും ബഹുദൂരം സഞ്ചരിക്കാനാകുമെന്നും (ടൈം ട്രാവൽ) ഇല്ല എന്നുമുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ടൈം ട്രാവൽ നടത്തിയെന്ന് അവകാശപ്പെട്ട് പല കാലങ്ങളിൽ പലയാളുകളും രംഗത്തുവന്നിട്ടുണ്ട്. ഭാവി നാശത്തിന്റെതാണെന്നാണ് ഇക്കൂട്ടരിൽ പലരും നടത്തുന്ന പ്രവചനം
അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തുമെന്നും മനുഷ്യർ ചത്തൊടുങ്ങുമെന്നും ലോക മഹായുദ്ധമുണ്ടാവുമെന്നുമെല്ലാമുള്ള പ്രവചനങ്ങൾ ടൈം ട്രാവൽ നടത്തിയെന്നവകാശപ്പെടുന്നവർ പറയുന്നു.
ഇപ്പോഴിതാ 2027 ലേക്ക് ടൈം ട്രാവൽ നടത്തിയെന്ന് അവകാശപ്പെട്ട് ഒരാൾ രംഗത്തെത്തിയിരിക്കുന്നു. അവകാശ വാദങ്ങൾ മാത്രമല്ല തെളിവിനായി വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് ഇയാൾ. ഭൂമിയിൽ നടന്ന കൂട്ട വംശനാശത്തെ അതിജീവിച്ചുവെന്നും ആരുമില്ലാത്ത ഭൂമിയിൽ കുടുങ്ങിപ്പോയെന്നും ഇയാൾ അവകാശപ്പെടുന്നു.
ജേവിയർ എന്ന സ്വയം വിളിക്കുന്ന ഇയാൾ @unicosobreviviente എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും ടിക് ടോക്കിലുടേയുമാണ് തന്റെ അവകാശ വാദങ്ങൾ നടത്തുന്നത്.
ഫെബ്രുവരി 13 മുതൽ ഇയാൾ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്‌യുന്നുണ്ട്.
ഇന്ന് 2027 ഫെബ്രുവരി 13. ആശുപത്രിയിലാണ് ഞാൻ കണ്ണ് തുറന്നത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. താൻ ഈ നഗരത്തിൽ ഒറ്റയ്‍ക്കാണ്. ജേവിയർ പറയുന്നു.
പിന്നീടങ്ങോട്ട് ശൂന്യമായ നഗര ഭാഗങ്ങളുടെ ദൃശ്യങ്ങളാണ് ഇയാൾ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
താൻ ക്ഷീണിച്ചുവെന്നും എന്ത് ചെയ്‌യണമെന്നും എവിടെ നോക്കണമെന്നും അറിയില്ലെന്നും. ഞാൻ ഇവിടെ ഇനി ഒറ്റക്ക് കഴിയേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും ജേവിയർ പറയുന്നു.
അതേസമയം സ്പെയിനിലെ ലോക്ക്ഡൗൺ കാലത്തെ ദൃശ്യങ്ങളാണിതെന്ന് വീഡിയോക്ക് താഴെ ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ആളില്ലാത്ത ലോകത്ത് എങ്ങനെ വൈദ്യുതിയെന്നും അവർ ചോദിക്കുന്നു.