മെൽബൺ – ഓസ്‌ട്രേലിയിലെ നഴ്സുമാരുടെ ഔദോഗിക യൂണിയൻ ആയ ANMF ന്റെ Victoria Branch Executive Member ആയി അംഗത്വം ലഭിക്കാൻ, മലയാളിയായ -ജിമ്മി പാറേൽ- മത്സരാർത്ഥിയാകുന്നു . ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളുടെ എണ്ണത്തിൽ ഗണ്യമായ മുൻതൂക്കം നഴ്‌സിംഗ് മേഖലയിൽ ആണ്. പല നഴ്‌സിംഗ് മലയാളികളും ജോലിസ്‌ഥലത്ത് നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കും,പ്രതിസന്ധികൾക് കും ഒട്ടേറെ ഗുണപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ ഒരു മലയാളീ സാന്നിധ്യം ഇക്കാലയളവിൽ അനിവാര്യമായ ഒന്നാണ്. അതുകൊണ്ടു തന്നെ നഴ്സുമാരുടെ ജോലിപരമായ കാര്യങ്ങൾ ആശുപത്രികളും, ഗവണ്മെന്റും ആയി സംസാരിക്കാൻ, ഒരു മലയാളി പ്രതിനിധി അവശ്യമായ സാഹചര്യത്തിൽ, സ്വയം സന്നദ്ധനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ജിമ്മി പാറേൽ.
2021 ഒക്ടോബർ നവംബർ മാസങ്ങളിൽ നടക്കുന്ന ANMF Victoria branch ഇലക്ഷനിലാണ് മലയാളി ആയ ജിമ്മി പാറേൽ മത്സരിക്കുന്നത്. ഒക്ടോബർ 20 -)൦ തീയതി മുതൽ എല്ലാ ANMF അംഗങ്ങൾക്കും ബാലറ്റ് പേപ്പർ തപാൽ വഴി ലഭ്യമായി തുടങ്ങും.
90′ കളുടെ അവസാനങ്ങളിലാണ് അദ്ദേഹം നാട്ടിലെ നഴ്‌സിംഗ് പഠനം പൂർത്തീകരിക്കുന്നത്. നാട്ടിലെ പഠനകാലത്ത് വിദ്യാർത്‌ഥി യൂണിയൻ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുവാൻ ജിമ്മിക്ക് സാധിച്ചത് പ്രവാസ കാലഘട്ടത്തിൽ ഒട്ടേറെ ഗുണപ്പെട്ടിട്ടുണ്ട്. 2001 -ലാണ് അദ്ദേഹം തന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നഴ്സ് ആയി ജോലിചെയ്ത ജിമ്മി , 2008 ലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം നടത്തിയത്. നോർത്തേൺ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ജിമ്മി, കഴിഞ്ഞ പത്ത് വർഷമായി ക്രഗീബേണിൽ താമസിക്കുന്നു. വന്ന നാളുകളിൽ നഴ്‌സിംഗ് വിദ്യാർത്ഥികൾ അഭിമുഖീകരിച്ച രെജിസ്ട്രേഷൻ പ്രതിസന്ധികൾ ഒട്ടേറെ ശ്രദ്ധയിൽ പെട്ടിരുന്നതായി ജിമ്മി പറയുന്നു. അതിന്റെ തുടർച്ചയെന്നോണം, കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായാണ് ANMF ന്റെ Victoria Branch Executive Member ആയി അംഗത്വം ലഭിക്കാൻ അദ്ദേഹം മത്സരാർത്ഥിയാകുന്നത്.
വിക്ടോറിയ സംസ്‌ഥാനത്തുള്ള ANMF അംഗങ്ങൾക്ക് വീട്ടിൽ വരുന്ന ബാലറ്റ് പേപ്പറിൽ ജിമ്മിക്ക് വോട്ട് രേഖപ്പെടുത്തി ഓരോ മലയാളി നഴ്‌സുമാരും തങ്ങളുടെ സമ്മതിദാനാവകാശം യുക്തിപൂർവ്വം വിനിയോഗിക്കാൻ അദ്ദേഹം ഈയവസരത്തിൽ അഭ്യർത്ഥിക്കുന്നു. യൂണിയൻ പ്രതിനിധി ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടാൽ, മലയാളി നഴ്സുമാരുടെ ആവശ്യങ്ങൾ അധികാരികളുടെ മുന്നിൽ എത്തിക്കാൻ- യൂണിയനിൽ ഒരു മലയാളി സാന്നിധ്യം- ഉറപ്പായും സഹായകരം ആയിരിക്കും. ഭാവിയിൽ യൂണിയൻ പ്രവർത്തനങ്ങളിൽ കൂടുതൽ മലയാളികളുടെ പങ്കാളിത്തം ഉണ്ടാകാൻ ഇതൊരു നിമിത്തമായാണ് ജിമ്മി കരുതുന്നത്. വിക്ടോറിയയിലെ ഓരോ ഹോസ്പിറ്റൽ വാർഡുകളിലും ANMF – യൂണിയനെ പ്രതിനിധീകരിക്കാൻ മലയാളികൾ ഭാവിയിൽ മുന്നോട്ട് വരണമെന്നും, അവരുടെ ഏകോപനം ഇതിലൂടെ സാക്ഷത്ക്കരിക്കാൻ അതാത് വാർഡുകളിൽ പ്രതിനിധി ആകാൻ താല്പര്യമുള്ളവർ തയ്യാറാകണെമന്നും ജിമ്മി അഭ്യർത്‌ഥിച്ചു.
വളരെ കുറഞ്ഞ ഒരു പ്രചാരണ കാലയളവിൽ ജിമ്മിയുടെ Facbook , WhatsApp അംഗമാകാനും, പ്രചാരങ്ങളുടെ ചുക്കാൻ ഓരോ മലയാളി നഴ്‌സുമാരും, താന്താങ്ങളാണ് മത്സരാർതഥികളെന്ന് കരുതി സഹപ്രവർത്തകർക്കിടയിൽ പ്രചരിപ്പിക്കാനും തയ്യാറാകണമെന്ന് അഭ്യർത്‌ഥിക്കുന്നു. ഇതിനായി ജിമ്മി രൂപീകരിച്ച WhatsApp – ൽ അംഗമാകാൻ ഓരോ മലയാളീ നഴ്സുമാരോടും അദ്ദേഹം അഭ്യർത്‌ഥിക്കുന്നു.
NB: ജിമ്മിയുടെ ഫേസ്ബുക് , WhatsApp ഗ്രൂപുകളിൽ അംഗങ്ങളാകാൻ, താഴെയുള്ള Weblink -കളിൽ click ചെയ്‌താൽ മതിയാകും.
Follow this link to join JIMMY’s Facebook >> https://www.facebook.com/ jimmy.parel.167