കോഴിക്കോട്: വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാൽ കോൺഗ്രസ് കേരളത്തിൽ സംപൂജ്യമാകുമെന്ന് കെ.മുരളീധരൻ എം.പി. സെമി കേഡർ സംവിധാനത്തിൽ പോയാലേ പാർട്ടി മെച്ചപ്പെടൂ.പുനഃസംഘടന നീളരുതെന്നും ഇക്കാര്യം താരിഖ് അൻവറിനോടു പറഞ്ഞിട്ടുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവെപ്പ് പാടില്ലെന്ന് തന്നെയാണ് അഭിപ്രായം. താൻ നിർദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവരുണ്ടെങ്കിൽ നിർദാക്ഷണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയകാര്യ സമിതി ചർച്ചചെയ്യണം.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം സുധീരന്അതൃപ്തിയുണ്ടെങ്കിൽ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന്അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നു. പാർട്ടി ചട്ടക്കൂട് വിട്ട് സുധീരൻ പുറത്തു പോകില്ല. പാർട്ടിയുടെ നന്മക്കേ അദ്ദേഹം ശ്രമിക്കൂ. സുധീരനെ നേരിട്ട് കാണുമെന്നും മുരളീധരൻ പറഞ്ഞു.
content highlights:k muraleedharan comments in vm sudheeran issue