ന്യൂഡൽഹി
മൂന്ന് ലോക്സഭാ സീറ്റിലേക്കും 30 നിയമസഭാ മണ്ഡലത്തിലേക്കും ഒക്ടോബർ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ദാദ്ര നഗർ ഹവേലി, ഹിമാചൽപ്രദേശിലെ മണ്ഡി, മധ്യപ്രദേശിലെ ഖൻഡ്വ ലോക്സഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
14 സംസ്ഥാനത്തായാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ രണ്ടിന്.അസമിൽ അഞ്ച്, ബംഗാളിൽ നാല്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, മേഘാലയ മൂന്ന് വീതവും ബിഹാർ, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളില് രണ്ട് വീതവും ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം, നാഗാലാൻഡ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഓരോ സീറ്റിലുമാണ് ഉപതെരഞ്ഞെടുപ്പ്.
ഭവാനിപുർ നാളെ ബൂത്തിലേക്ക്
ബംഗാളിലെ ഭവാനിപുർ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ഹർജിയിൽ ഇടപെടാതെ കൊൽക്കത്ത ഹൈക്കോടതി. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഇവിടെ 30നാണ് വോട്ടെടുപ്പ്. എന്നാൽ, ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ ഉപതെരഞ്ഞെടുപ്പ് വേഗത്തിൽ നടത്തണമെന്ന് തെരഞ്ഞെടുപ്പു കമീഷന് കത്തെഴുതിയ ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദിയുടെ നടപടി കോടതി.