വാഷിങ്ടണ്
കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റര് ഡോസ് സ്വീകരിച്ച് അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്. രാജ്യത്തെ പുതുക്കിയ കോവിഡ് മാനദണ്ഡം അനുസരിച്ച് 65 വയസ്സിനു മുകളിലുള്ളവരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള് ഉള്ളവരും വൈറസ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില് ജോലി ചെയ്യുന്നവരും മൂന്നാമത്തെ ഡോസ് വാക്സിന് സ്വീകരിക്കണമെന്നാണ് നിര്ദേശം.എത്രയുംപെട്ടന്ന് രാജ്യത്ത് ഏറ്റവും കൂടുതല് ആളുകള്ക്ക് വാക്സിന് നല്കുക എന്നതാണ് പ്രധാനമെന്നും അമേരിക്കയിലെ വലിയൊരു വിഭാഗം വാക്സിന് എടുക്കാന് തയ്യാറാകുന്നില്ലെന്നും ബൈഡന് പറഞ്ഞു.
മൂന്നാംലോക രാജ്യങ്ങളില് വാക്സിന്ക്ഷാമം നേരിടുമ്പോള് ബൂസ്റ്റര് ഡോസ് നല്കാനുള്ള തീരുമാനത്തില് ലോകാരോഗ്യ സംഘടന ഉള്പ്പെടെ വിമര്ശം ഉന്നയിച്ചിട്ടുണ്ട്.