ന്യൂഡൽഹി
ഭിന്നശേഷി വിഭാഗക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കാൻ കേന്ദ്രസർക്കാർ ഉടൻ നിർദേശം പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി. നാലുമാസത്തിനകം നടപടിയുണ്ടാകണമെന്ന് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്കാന് നിയമതടസ്സമില്ലെന്ന് സുപ്രീംകോടതി സിദ്ധരാജു കേസിൽ ഉത്തരവിട്ടിരുന്നു.
വിധിയിൽ വിശദീകരണം തേടി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിധിയിൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. 2016ലെ ഭിന്നശേഷി വിഭാഗക്കാരുടെ അവകാശസംരക്ഷണ നിയമത്തിലെ 34–-ാം വകുപ്പ് പ്രകാരം ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണത്തിന് അർഹതയുണ്ട്. എത്രയും പെട്ടെന്ന് സംവരണം അനുവദിച്ച് നിർദേശം നല്ക്കാന് സുപ്രീംകോടതി നിര്‍ദേശിച്ചു.