ന്യൂഡൽഹി
ഡൽഹി കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. കലാപക്കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചുള്ള ഉത്തരവിലാണ് നിരീക്ഷണം. 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ സംഭവിച്ച സംഘർഷങ്ങളിൽ 50 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങൾക്കു മുമ്പുതന്നെ സിസിടിവികൾ പ്രവർത്തനരഹിതമാക്കി. സാധാരണനിലയ്ക്കുള്ള ജനജീവിതവും സമാധാനവും തകർക്കാൻ ആസൂത്രിത നീക്കമുണ്ടായെന്ന് വ്യക്തമാക്കുന്ന തെളിവാണിതെന്നും കോടതി പറഞ്ഞു. കോൺസ്റ്റബിൾ രത്തൻലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുഹമദ് ഇബ്രാഹിമിനാണ് ജാമ്യം നിഷേധിച്ചത്.