ന്യൂഡല്‍ഹി > സിപിഐ ദേശീയ നിര്‍വാഹകസമിതിയംഗം കനയ്യ കുമാറും, ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഇരുവരും ഭഗത്സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും അംഗത്വം നല്കി.
രാജ്യത്തെ രക്ഷിക്കാനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. വളര്‍ത്തി വലുതാക്കിയ സിപിഐയോട് നന്ദിയുണ്ടെന്നും, കോണ്‍ഗ്രസ് രക്ഷപെട്ടില്ലെങ്കില്‍ രാജ്യം രക്ഷപെടില്ലെന്നും കനയ്യ പ്രതികരിച്ചു.
കനയ്യ കുമാര്‍ സിപിഐയെ വഞ്ചിച്ചെന്നും, അദ്ദേഹം സ്വയം പാര്‍ടി വിടുകയായിരുന്നുവെന്നും സിപിഐ ജനറല്‍ സെകട്ടറി ഡി രാജ പറഞ്ഞു. വ്യക്തിപരമായ താല്പര്യങ്ങളുള്ളതുകൊണ്ടാണ് പാര്‍ടി വിട്ടത്. അതിലൂടെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വാസമില്ലെന്ന് കനയ്യ തെളിയിച്ചതായും രാജ പറഞ്ഞു.