ന്യൂഡൽഹി
രാജ്യത്ത് കോവിഡ് കേസ് കുറഞ്ഞെങ്കിലും രണ്ടാം തരംഗം കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്സവകാലം മുൻനിർത്തി കോവിഡ് മാനദണ്ഡം തുടരണമെന്ന്കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഭിന്നശേഷിക്കാർക്കും കിടപ്പുരോഗികൾക്കും വാക്സിൻ നൽകുന്നതിന് പ്രത്യേക സൗകര്യമൊരുക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവരിൽ 66 ശതമാനം ഒരു ഡോസ് വാക്സിൻ എടുത്തു. 23 ശതമാനം രണ്ടു ഡോസ് എടുത്തു. കേരളത്തിലും ഉത്തരാഖണ്ഡിലും ഒരു ഡോസ് എടുത്തവർ 90 ശതമാനം കഴിഞ്ഞു. കോവിഡനന്തര ചികിത്സയിൽ കേന്ദ്രം ആരോഗ്യപ്രവർത്തകർക്കായി മാർഗനിർദേശം പുറപ്പെടുവിച്ചു.