കൊച്ചി > ചെറുകിടവ്യാപാരികൾക്ക് ഓൺലൈൻ സ്റ്റോർ ഒരുക്കാൻ സഹായവുമായി എൻഡിഎച്ച്ജിഒ സ്റ്റാർട്ടപ്. നിർമിതബുദ്ധി സാങ്കേതികവിദ്യയിലുള്ള മൊബൈൽ ആപ്പിലൂടെയാണ് കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനി ഇത് സാധ്യമാക്കുന്നത്. ആപ് സൗജന്യമാണ്.
പലചരക്ക്, ഹോട്ടൽ തുടങ്ങി ഏതുതരത്തിലുള്ള ബിസിനസും ഏതാനും മിനിറ്റുകൾക്കുള്ളിൽ ഓൺലൈൻ സ്റ്റോറാക്കി മാറ്റാമെന്നും ഒരുലക്ഷത്തിലേറെ വ്യാപാരികൾ ഈ ആപ് ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. അടുത്തവർഷത്തോടെ 500 പട്ടണത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് 20 ലക്ഷം ചെറുകിടവ്യാപാരികളെ ഈ സംരംഭത്തിൽ പങ്കാളികളാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ പണമിടപാട്, ഹോം ഡെലിവറി, ഡിസ്കൗണ്ട് കൂപ്പൺ വിതരണം തുടങ്ങിയവയും എൻഡിഎച്ച്ജിഒയുടെ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് കമ്പനി സഹസ്ഥാപകൻ വിരേഷ് ഒബ്റോയ് പറഞ്ഞു. വിവരങ്ങൾക്ക്: www.ndhgo.com