കൊൽക്കത്ത
ഡ്യൂറന്റ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഗോകുലം കേരള എഫ്സി ഇന്ന് മുഹമ്മദൻസ് എഫ്സിയുമായി ഏറ്റുമുട്ടും. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ പകൽ രണ്ടിനാണ് മത്സരം.
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം ഗ്രൂപ്പ് ഡിയിൽ ഒന്നാംസ്ഥാനക്കാരായാണ് ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരാണ് മുഹമ്മദൻസ്. രണ്ടു ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെയാണ് ഗോകുലം ഗ്രൂപ്പ് ചാമ്പ്യന്മാരായത്.















