ലണ്ടൻ
ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫോർബ്സിന്റെ പുതിയ പട്ടികയിൽ ലയണൽ മെസിയെ പിന്തള്ളിയാണ് റൊണാൾഡോ ഒന്നാമതെത്തിയത്. 923 കോടി രൂപയാണ് വരുമാനം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണെെറ്റഡിലേക്ക് ചേക്കേറിയതോടെ റൊണാൾഡോയുടെ മൂല്യമുയർന്നു.
പരസ്യങ്ങളിൽനിന്ന് വലിയ വരുമാനം ലഭിക്കുന്നുണ്ട്. ബാഴ്സലോണയിൽനിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയ മെസിക്ക് ഈ സീസണിൽ 812 കോടി രൂപയാണ് വരുമാനം. പിഎസ്ജിയിൽ മെസിയുടെ സഹതാരം നെയ്മർ മൂന്നാമത് നിൽക്കുന്നു (701 കോടി രൂപ). പിഎസ്ജിയുടെ തന്നെ കിലിയൻ എംബാപ്പെയാണ് നാലാമത്.
ലിവർപൂൾ താരം മുഹമ്മദ് സലാ, ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോവ്സ്കി, മുൻ ബാഴ്സലോണ താരം ആന്ദ്രേ ഇനിയേസ്റ്റ, മാഞ്ചസ്റ്റർ യുണെെറ്റഡിന്റെ പോൾ പോഗ്ബ, റയൽ മാഡ്രിഡ് മുന്നേറ്റക്കാരൻ ഗാരെത് ബെയ്ൽ, ഏദെൻ ഹസാർഡ് എന്നിവരാണ് ആദ്യ പത്തിലെ മറ്റ് താരങ്ങൾ.