ലണ്ടൻ
കരബാവോ കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ വിജയം. ലീഗ് വൺ ക്ലബ് വെെകോമ്പിനെ 6–1ന് തകർത്ത് സിറ്റി പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. നോർവിച്ച് സിറ്റിയെ 3–0ന് മറികടന്ന് ലിവർപൂളും കുതിച്ചു.
സിറ്റിക്കുവേണ്ടി റിയാദ് മഹ്റെസ് ഇരട്ടഗോളടിച്ചു. കെവിൻ ഡി ബ്രയ്ൻ, ഫിൽ ഫോദെൻ, ഫെറാൻ ടോറെസ്, കോൾ പാൽമർ എന്നിവരും ലക്ഷ്യംകണ്ടു. താകുമി മിനാമിനോയുടെ ഇരട്ടഗോളിലായിരുന്നു ലിവർപൂളിന്റെ ജയം. എവർട്ടൺ പെനൽറ്റി ഷൂട്ടൗട്ടിൽ ക്യുപിആറിനോട് തോറ്റു.















