ന്യൂഡൽഹി
പ്രമുഖ മാധ്യമപ്രവർത്തക ഗൗരിലങ്കേഷ് വധക്കേസില്‍ പ്രതിക്കെതിരെ സംഘടിത കുറ്റകൃത്യനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയത് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കുമെന്ന സൂചന നൽകി സുപ്രീംകോടതി. പ്രതിയായ മോഹൻനായ്ക്കിന് എതിരെ ഈ വകുപ്പുകള്‍ ചുമത്തിയത് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ നിഗമനം എല്ലാ വസ്തുതയും കണക്കിലെടുത്തല്ലെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഗൗരിയുടെ സഹോദരി കവിത ലങ്കേഷാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2017ലാണ് ഗൗരി ലങ്കേഷിനെ വീടിനു പുറത്ത് ഹിന്ദുത്വഭീകരൻ വെടിവച്ചുകൊന്നത്.