ഒന്നല്ല, രണ്ടല്ല എട്ടു ചാറ്റ് തീമുകളാണ്, ഒപ്പം ആനിമേറ്റ്ഡ് ഇമോജികളും. ടെലഗ്രാമിന്റെ വരാനിരിക്കുന്ന പുതിയ അപ്ഡേറ്റിലാണീ സവിശേഷതകൾ. പുതിയ പതിപ്പോടുകൂടി കെട്ടിലും മട്ടിലും അടിമുടി മാറാനൊരുങ്ങുകയാണ് ടെലഗ്രാം. വീഡിയോ സ്ട്രീമിങ്, വീഡിയോ ചാറ്റ് അടക്കമുള്ള നിരവധി സവിശേഷതകളാണ് ടെലഗ്രാം അവതരിപ്പിക്കാനിരിക്കുന്ന പുതിയ അപ്ഡേറ്റിലുള്ളത്.
ലൈവ് സ്ട്രീമും, വീഡിയോ ചാറ്റുകളും മാത്രമല്ല പുതിയ ഒട്ടേറെ ഇമോജികളുമായിട്ടാണ് ടെലഗ്രാമിന്റെ പുതിയ അപ്ഡേറ്റ് എത്തുന്നത്. ഓരോ പ്രൈവറ്റ് ചാറ്റിനും ഇഷ്ടമുള്ള ചാറ്റ് തീമുകൾ നൽകാം. പുതിയ അപ്ഡേറ്റിലെത്തുന്ന ആനിമേറ്റ്ഡ് ഇമോജികൾ ടെലഗ്രാമിൽ പരസ്പരം മെസേജ് ചെയ്ത ഉപഭോക്താകളുടെ സ്ക്രീൻ ഓണാണെങ്കിൽ പ്രവർത്തിക്കും.
ടെലഗ്രാം അപ്ഡേറ്റഡ് വേർഷനിൽ മെസേജ് റീഡ് ആയോ, മെസേജ് സെൻഡ് ആയോ എന്നറിയാനും മാർഗമുണ്ട്. ഗ്രൂപ്പ് മെസേജുകളിൽ രണ്ട് ടിക്ക് വന്നാൽ മെസേജ് റീഡായെന്ന് പുതിയ അപ്ഡേറ്റ് സൂചന നൽകും. ടെലഗ്രാമിന്റെ മുൻപ് ഇറങ്ങിയ അപ്ഡേറ്റിൽ ആർക്ക് വേണമെങ്കിലും ലൈവ് സ്ട്രീം സേവനം ഉപയോഗിക്കാമായിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റ് പ്രകാരം അഡ്മിനുകൾക്ക് മാത്രമായിരിക്കും ലൈവ് സ്ട്രീമുകൾ റെക്കോർഡ് ചെയ്‌യാനും വീഡിയോ ചാറ്റുകൾ നടത്താനും സാധിക്കുക.
മറ്റ് ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ നിന്നും വിഭിന്നമായി 2 ജി.ബി സ്റ്റോറേജുള്ള ഫയലുകൾ അയക്കുവാൻ ടെലഗ്രാമിൽ സാധിക്കും. ടെലിഗ്രാമിലെ ടെലഗ്രാം ക്വിസ് മോഡ് വഴി സർവ്വേകളിലൂടെയും മറ്റും വേഗത്തിൽ ഫീഡ്ബാക്ക് ലഭിക്കും. എൻഡ് ടു എൻഡ് എൻക്രിപ്ഷനുള്ളതിനാൽ പ്രൈവസി ചട്ടങ്ങൾ പൂർണമായും പാലിച്ചാണ് ടെലഗ്രാം പ്രവർത്തിക്കുന്നത്.
Content Highlights telegram announces new update which features video chat and livestream