ന്യൂഡൽഹി
രാജ്യത്തെ എട്ട് ഹൈക്കോടതിയിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. പുതിയ ചീഫ് ജസ്റ്റിസുമാർ: കൽക്കട്ട ഹൈക്കോടതി–- ജസ്റ്റിസ് പ്രകാശ് ശ്രീ വാസ്തവ, അലഹബാദ്–- ജസ്റ്റിസ് രാജേഷ് ബിണ്ടാൽ, ആന്ധ്രപ്രദേശ്–- ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര, കർണാടകം–- ജസ്റ്റിസ് റിതുരാജ് ആവസ്തി, തെലങ്കാന–- ജസ്റ്റിസ് സതീഷ്ചന്ദ്ര ശർമ, മേഘാലയ–-ജസ്റ്റിസ് രഞ്ജിത് വി മോറെ, ഗുജറാത്ത്–-ജസ്റ്റിസ് അരവിന്ദ്കുമാർ, മധ്യപ്രദേശ്–- ജസ്റ്റിസ് ആർ വി മലിമത്ത്. അഞ്ച് ചീഫ് ജസ്റ്റിസുമാരെ സ്ഥലം മാറ്റാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്തു.
നിയമനങ്ങൾ വേഗത്തിലാക്കി കൊളീജിയം
മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ കാലത്ത് താരതമ്യേന നിർജീവമായിരുന്ന സുപ്രീംകോടതി കൊളീജിയം സജീവമായി. കഴിഞ്ഞ ഒരുമാസത്തിൽ നൂറിലധികം നിയമനത്തിനാണ് കൊളീജിയം ശുപാർശ ചെയ്തത്. ഒറ്റയടിക്ക് 12 ഹൈക്കോടതിയിലേക്ക് 68 ജഡ്ജിമാരെ ഉയർത്തിയ നടപടി പ്രശംസ നേടി.