ന്യൂഡൽഹി
നിയമസഭാ സ്പീക്കർ എം ബി രാജേഷ് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവുമായും ലോക്സഭാ സ്പീക്കർ ഓം ബിർലയുമായും കൂടിക്കാഴ്ച നടത്തി. സ്പീക്കറായി ചുമതലയേറ്റശേഷമുള്ള ആദ്യ ഡൽഹി സന്ദർശനമാണ്.
കേരളത്തിലെ ഇ– -നിയമസഭാ പദ്ധതിക്ക് സഹായം അഭ്യർഥിച്ചാണ് ലോക്സഭാ സ്പീക്കറെ കണ്ടത്. രാജ്യത്ത് ആദ്യമായി ഇ–- നിയമസഭയ്ക്ക് തുടക്കമിട്ടത് കേരളത്തിലാണ്. പിന്നീടാണ് കേന്ദ്രം പദ്ധതി ആരംഭിച്ചതും എല്ലാ സഭകളിലും നടപ്പാക്കാൻ തീരുമാനിച്ചതും. മറ്റ് സംസ്ഥാനങ്ങളിൽ പദ്ധതിയുടെ ചെലവിന്റെ പകുതി കേന്ദ്രം വഹിക്കുമ്പോൾ കേരളത്തിനുമാത്രം പ്രയോജനം ലഭിച്ചിട്ടില്ല. വിഷയത്തിൽ ഇടപെടാമെന്ന് ലോക്സഭാ സ്പീക്കർ ഉറപ്പുനൽകി.
സ്പീക്കർമാരുടെ സമ്മേളനം കേരളത്തിൽ നടത്താനുള്ള താല്പര്യം ലോക്സഭാ സ്പീക്കർ അറിയിച്ചിട്ടുണ്ട്.