സ്മോക്കോ നിയമങ്ങളിൽ പ്രതിഷേധിച്ച് നിർമ്മാണ തൊഴിലാളികൾ മെൽബൺ തെരുവുകൾ ഉപരോധിച്ചു. സ്മോക്കോ ഷെഡ് എന്നറിയപ്പെടുന്ന വിശ്രമവേള മുറികളിൽ ഏർപ്പെടുത്തിയ പുതിയ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ഡസൻ കണക്കിന് നിർമ്മാണ തൊഴിലാളികൾ മെൽബണിലെ പ്രധാന റോഡുകൾ ഉപരോധിച്ചു. തൊഴിലാളികൾ സ്മോക്കോ ഷെഡ്ഡുകളിലെ പ്ലാസ്റ്റിക് ഫർണിച്ചറുകൾ റോഡുകളിലേക്ക് കൊണ്ടുപോയി ഗതാഗതം തടയുകയും, അവിടെ ഇരുന്ന് പബ്ലിക്കായി പുകവലിക്കുകയും ചെയ്തു.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇന്നലെയാണ് വിശ്രമാഷെഡ്ഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ്
വിക്ടോറിയയുടെ കോവിഡ് -19 കമാൻഡർ ജെറോൻ വെയ്മർ പറഞ്ഞതിങ്ങനെയാണ് >>”നിർമ്മാണ തൊഴിലാളികൾക്കുള്ള വിശ്രമ ഷെഡ്ഡുകൾ “ഗണ്യമായ സംക്രമണ സാധ്യത” സൃഷ്ടിച്ചതിനാൽ പൂട്ടേണ്ടി വന്നു. സ്മോക്കോ ഷെഡ്ഡുകൾ അടച്ചുപൂട്ടുന്നത് തൊഴിലാളികൾക്ക് വലിയ പ്രശ്നമായി കാണരുത്.” അദ്ദേഹം പറഞ്ഞു.
മേഖലകളിലേക്ക് വൈറസ് പടരുമെന്ന ഭീതിയിൽ നിർമാണ തൊഴിലാളികൾ ജോലികൾക്കായി മെട്രോപൊളിറ്റൻ-പ്രാദേശിക അതിർത്തി കടക്കുന്നതിൽ നിന്നും വിലക്കും. ടീ റൂമുകൾ അടയ്‌ക്കേണ്ടിവരും കൂടാതെ ജോലിസ്ഥലത്ത് ഭക്ഷണമോ പാനീയമോ വീടിനകത്ത് കഴിക്കാൻ കഴിയില്ല. “തൊഴിലാളി ഷിഫ്റ്റ് ബബിളുകളും നിർമാണ കരാർ കമ്പനികൾ ഉണ്ടാക്കി, സുരക്ഷിതമായൊരു ജോലി മേഖല ഉണ്ടാക്കനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
മെൽബൺ സിബിഡിയിലെ കോളിൻസ്, കിംഗ്, ലോൺസ്‌ഡേൽ സ്ട്രീറ്റുകൾ, ബ്രൺസ്‌വിക്കിലെ സിഡ്‌നി റോഡ്, ക്യൂയിലെ ഹൈ സ്ട്രീറ്റ് എന്നിവ തൊഴിലാളികൾ തടഞ്ഞത്.
പ്രതിഷേധങ്ങൾ കൂടിയാലോചിക്കാതെയാണ് നടത്തിയത്, അത് വളരെ ആശങ്കാകുലവും, അച്ചടക്കമില്ലാത്തതുമായ ഒന്നാണ്. ഇത്തരം നിരുത്തുരവാദപരമായ സമീപനം തൊഴിലാളികളുടെ ഭാഗത്ത് നിന്നുമുണ്ടായതിൽ ഖേദിക്കുന്നു. എന്നാൽ സ്മോക്കോ ഷെഡിൽ ഇരിക്കാൻ കഴിയുന്നില്ലെങ്കിൽ പകരം എവിടെയാണ് തൊഴിലാളികൾ ഇടവേളകൾ ആസ്വദിക്കാൻ ഒരിടം കണ്ടെത്തേണ്ടത് ? CFMMEU സംസ്ഥാന സെക്രട്ടറി ജോൺ സെറ്റ് ചോദിച്ചു.
ലോക്ക്ഡൗൺ സമയത്ത് സിബിഡിയിൽ ഗതാഗതം കുറവാണ്, പക്ഷേ കാറുകൾ, ട്രാമുകൾ, ബസ് ട്രക്കുകൾ എന്നിവ കടന്നുപോകുന്നത് നിർത്തി.ചില സന്ദർഭങ്ങളിൽ, സ്റ്റോപ്പ് സൈൻ കൈവശമുള്ള തൊഴിലാളികൾ വാഹനങ്ങൾ കടന്നുപോകുന്നത് തടഞ്ഞിടുന്നുണ്ടായിരുന്നു.
വിക്ടോറിയയുടെ കോവിഡ് -19 കമാൻഡർ ജെറോൻ വെയ്മർ പറഞ്ഞതിങ്ങനെയാണ് >>”നിർമ്മാണ തൊഴിലാളികൾക്കുള്ള വിശ്രമ ഷെഡ്ഡുകൾ “ഗണ്യമായ സംക്രമണ സാധ്യത” സൃഷ്ടിച്ചതിനാൽ പൂട്ടേണ്ടി വന്നു. സ്മോക്കോ ഷെഡ്ഡുകൾ അടച്ചുപൂട്ടുന്നത് തൊഴിലാളികൾക്ക് വലിയ പ്രശ്നമായി കാണരുത്.” അദ്ദേഹം പറഞ്ഞു.
വിക്ടോറിയയിലെ നിർമ്മാണ തൊഴിലാളികൾക്ക് വാക്സിനുകൾ നിർബന്ധമാക്കുമെന്ന് ഇന്നലെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബർ 23 ന് രാത്രി 11.59-ഓടെ സംസ്ഥാനത്തൊട്ടാകെയുള്ള നിർമാണ തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമയ്ക്ക് ഒരു വാക്സിൻ ഡോസ് എങ്കിലും ഉണ്ടെന്ന് തെളിയിക്കണം. അല്ലാത്തപക്ഷം ജോലിയിൽ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല. പരിമിതമായ മെഡിക്കൽ ഇളവുകളും, പ്രൂഫ് ഓഫ് ബുക്കിംഗ് ഒഴിവാക്കലുകളും ബാധകമാകും.
സെപ്റ്റംബർ 23 ന് രാത്രി 11.59-ഓടെ സംസ്ഥാനത്തൊട്ടാകെയുള്ള നിർമാണ തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമയ്ക്ക് ഒരു വാക്സിൻ ഡോസ് എങ്കിലും ഉണ്ടെന്ന് തെളിയിക്കണം. അല്ലാത്തപക്ഷം ജോലിയിൽ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല. പരിമിതമായ മെഡിക്കൽ ഇളവുകളും, പ്രൂഫ് ഓഫ് ബുക്കിംഗ് ഒഴിവാക്കലുകളും ബാധകമാകും.
മേഖലകളിലേക്ക് വൈറസ് പടരുമെന്ന ഭീതിയിൽ നിർമാണ തൊഴിലാളികൾ ജോലികൾക്കായി മെട്രോപൊളിറ്റൻ-പ്രാദേശിക അതിർത്തി കടക്കുന്നതിൽ നിന്നും വിലക്കും. ടീ റൂമുകൾ അടയ്‌ക്കേണ്ടിവരും കൂടാതെ ജോലിസ്ഥലത്ത് ഭക്ഷണമോ പാനീയമോ വീടിനകത്ത് കഴിക്കാൻ കഴിയില്ല. “തൊഴിലാളി ഷിഫ്റ്റ് ബബിളുകളും നിർമാണ കരാർ കമ്പനികൾ ഉണ്ടാക്കി, സുരക്ഷിതമായൊരു ജോലി മേഖല ഉണ്ടാക്കനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ
Follow this link to join Oz Malayalam WhatsApp group: http s://chat.whatsapp.com/ GXamgHEQmxLAZtd5ZXkUHF