അല (ആര്ട്ട് ലവേഴ്സ് ഓഫ് അമേരിക്ക)ഫ്ലോറിഡാ ചാപ്റ്റര് ലോക സിനിമയിലെ മലയാളത്തിന്റെ നിറച്ചാര്ത്തുകളെകുറിച്ച് സംവദിക്കാന് വേദിയൊരുക്കുന്നു. സെപ്തമ്പര് 11 ശനിയാഴ്ച ഈസ്റ്റേണ് സമയം രാവിലെ 11 മണിക്ക് ഓണ്ലൈന് (സൂം മീറ്റിംഗ്) വഴിയാണ് പരിപാടി. ‘അല’ ദേശീയ പ്രസിഡന്റ് ഷിജി അലക്സ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില് സിജി ഡെന്നി സ്വാഗതം ആശംസിക്കും.
ലോകസിനിമയുടെ ഭൂപടത്തില് മലയാള സിനിമകള് അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് ഈ സംവാദം പരിശോധിക്കും. സംവിധായകരായ ഷാജി എന് കരുണ്, ജയന് ചെറിയാന്, ഡോണ് പാലത്തറ, വിധു വിന്സെന്റ് എന്നിവരും ചലച്ചിത്ര പ്രേമികളെ പ്രതിനിധീകരിച്ചു വടക്കേ അമേരിക്കയില് നിന്നുള്ള റോബി കുര്യനും സംവാദത്തില് പങ്കെടുക്കുന്നുണ്ട്. സംവിധായകര് അവരുടെ അന്തര്ദേശീയ ചലച്ചിത്രോത്സവങ്ങളുമായി ബന്ധപ്പെട്ടു പ്രവര്ത്തിച്ച അനുഭവങ്ങളും, ഭാവിയില് നമ്മുടെ സിനിമകളെ അന്താരാഷ്ട്ര പ്രേക്ഷകര്ക്ക് സ്വീകാര്യമാകുന്ന വിധത്തില് നിര്മ്മിക്കേണ്ടതും വിതരണം ചെയ്യേണ്ടതും എങ്ങനെ ആയിരിക്കണമെന്നും ചര്ച്ച ചെയ്യപ്പെടും. ലീസ മാത്യു (അല ജോയിന്റ് സെക്ട്രടറി), സിജിത് വി എന്നിവര് മോഡറേറ്റര്മാരാകും.
പരിപാടിയുടെ കൂടുതല് വിശദാംശങ്ങള് അലയുടെ ഫേസ്ബുക്ക് പേജില്(https://www.facebook.com/ArtLoversOfAmerica) ലഭ്യമാണ്.