ന്യൂഡൽഹി
കാർഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗം അനിൽ ഗൻവാത് ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് കത്തയച്ചു.
ഇക്കഴിഞ്ഞ മാർച്ചിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കർഷകർ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തതിൽ വേദനയുണ്ടെന്നും ഗൻവാത് കത്തിൽ പറഞ്ഞു.