നാഗ്പുർ
മഹാരാഷ്ട്രയിൽ നാഗ്പുരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ 11 ആദ്യ വർഷ എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ്. ദത്ത മേഖെ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കാണ് രോഗം. ലക്ഷണങ്ങളുള്ള 60 വിദ്യാർഥികൾക്കാണ് ആർടിപിസിആർ പരിശോധന നടത്തിയത്. നൂറോളം വിദ്യാർഥികൾ ഹോസ്റ്റലിൽ സമ്പർക്കവിലക്കിലാണ്. ഇവർക്ക് ലക്ഷണങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് ഡീൻ പറഞ്ഞു.