ഹരിയാന > കർണാലിൽ വീണ്ടും പൊലീസ് അതിക്രമം. കർഷക മഹാപഞ്ചായത്തിന് നേരെ ഹരിയാന പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ പ്രതിഷേധിച്ച് കർഷകർ മിനി സെക്രട്ടറിയറ്റ് വളഞ്ഞു. അനിശ്ചിത കാലത്തേക്ക് മിനി സെക്രട്ടറിയറ്റ് ഉപരോധിക്കുമെന്ന് കർഷകർ അറിയിച്ചു.
കർഷകരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിയാന സർക്കാർ നടത്തിയ ചർച്ച പരാജയപെട്ടിരുന്നു. കർണാലിലെ കർഷക സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹരിയാന സർക്കാർ രംഗത്തെത്തിയത്. ചർച്ചയിൽ 11 ഓളം കർഷക നേതാക്കൾ പങ്കെടുത്തു.
ഹരിയാനയ്ക്ക് പുറകെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കിസാൻ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കിസാൻ മോർച്ച. ഈ മാസം 15ന് രാജസ്ഥാനിലും 29ന് ഛത്തീസ്ഗഡിലും മഹാ പഞ്ചായത്ത് ചേരും.